konnivartha.com : പുലിയെ കണ്ട താഴെ പൂച്ചക്കുളം ജനവാസ മേഖലയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു . പുലി ഉണ്ടെന്നു വനം വകുപ്പിന് വ്യക്തമായതോടെ ആണ് കൂട് വെച്ചത് . കൂട്ടില്‍ ഇരയെയും കെട്ടി ഇട്ടു . സമീപത്തെ പാറ ഭാഗത്ത് പട്ടികളുടെ അസ്ഥികൂടം കണ്ടെത്തി . പുലി പട്ടിയെ കൊന്നു തിന്ന ശേഷം ഉപേക്ഷിച്ച എല്ലിന്‍ കഷ്ണം പട്ടിയുടെ ആണ് എന്ന നിഗമനത്തില്‍ ആണ് വനം വകുപ്പ് . പുലി ഇല്ലെന്നു പറഞ്ഞ വനം വകുപ്പ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആണ് കൂട് സ്ഥാപിച്ചത് . ഇന്നലെ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു . കഴിഞ്ഞ ദിവസം രാത്രിയും പുലർച്ചെയും താഴെ പൂച്ചക്കുളം രതീഷ് ഭവനം രതീഷിന്റെ വീടിന് സമീപം പുലിയെ കണ്ടിരുന്നു.അനിലഭവനം അനിൽകുമാർ താമസിക്കുന്ന ഷെഡ്ഡിൽ നിന്ന് കഴിഞ്ഞ 16ന് വളർത്തുനായയെ പുലി പിടിച്ചതാണ്…
Read More