കോന്നി ഗവ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു മാര്‍ച്ച് ആദ്യവാരം സജ്ജമാകും: മന്ത്രി വീണാ ജോര്‍ജ് konnivartha.com : മാര്‍ച്ച് ആദ്യവാരം തന്നെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ നിര്‍മാണ പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. കോന്നി ഗവ. മെഡിക്കല്‍ കോളജ് ജില്ലയുടെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും ചികിത്സാരംഗത്തും വലിയ ഉണര്‍വുണ്ടാക്കും. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലേക്ക് മികച്ച രീതിയില്‍ എത്തിക്കാനുള്ള ഘട്ടംഘട്ടമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റാണ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ ചികിത്സയ്ക്കായി ഇപ്പോള്‍ ആശുപത്രിയെ ആശ്രയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2021 മേയ് മാസത്തിലാണ് 1.60 കോടി…
Read More