konnivartha.com : കടുത്ത വേനൽ ചൂടിൽ മനുഷ്യരെപ്പോലെ മറ്റ് ജീവജാലങ്ങളും ദുരിതങ്ങൾ അനുഭവിക്കുമ്പോൾ,സഹജീവിസ്നേഹം ഉണർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ജില്ലയിലെ പോലീസ്. ഇതിന്റെ ഭാഗമായി നടത്തുന്ന ” പറവയ്ക്ക് തണ്ണീർ കുടം,ആഹാരം ” എന്ന പരിപാടിയുടെ ഉത്ഘാടനം ജില്ലാ പോലീസ് ആസ്ഥാനത്തെ തണൽ മരങ്ങളിൽ സ്ഥാപിച്ച തണ്ണീർ കുടങ്ങളിൽ ദാഹജലവും ഭക്ഷണവും ലഭ്യമാക്കി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ IPS നിർവഹിച്ചു. ജില്ലാ പോലീസ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് പദ്ധതി ( എസ് പി സി ), എസ് പി സി മുൻ കേഡറ്റുകളുടെ കൂട്ടായ്മയായ എസ് വി സി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സഹജീവിസ്നേഹം തുളുമ്പുന്ന കാരുണ്യ പ്രവർത്തനം നടത്തുന്നത്. ഇന്നുരാവിലെ 10 മണിക്ക് പോലീസ് ആസ്ഥാനത്തെ തണൽ മരങ്ങളുടെ ചില്ലകളിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ശുദ്ധജലവും ഭക്ഷണപദാർത്ഥങ്ങളും…
Read More