konnivartha.com/ പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പാ (കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയിൽ മനോജിന്റെ മകൻ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജ് (25), അടൂർ പറക്കോട് ഇജാസ് മൻസിലിൽ റഷീദിന്റെ മകൻ ഇജാസ് റഷീദ് ( 23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവല്ല , കീഴ്‌വായ്‌പ്പൂർ, പുളിക്കീഴ്, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, മാരകയുധം ഉപയോഗിച്ചുള്ള ആക്രമണം, വീട് ആക്രമണം,, വാഹനം നശിപ്പിക്കൽ, മോഷണം, കവർച്ച, മുളകുസ്പ്രേ ഉപയോഗിച്ച്…
Read More