വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റവന്യൂ അദാലത്തിന്നിടയിൽ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ

  കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടികൂടി. വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നിന്നാണ് പണം പിടിച്ചത്. വിജിലൻസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഇയാൾക്കെതിരെ വിജിലൻസ് ആസ്ഥാനത്ത് രഹസ്യ വിവരവും, പരാതിയും ലഭിച്ചിരുന്നു വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500/ രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ പാലക്കാട് ജില്ല പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ.വി വിജിലൻസ് പിടിയിലായി മഞ്ചേരി സ്വദേശിയായ പരാതിക്കാരന്റെ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കർ സ്ഥലത്തിന്റെ ലൈക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്ക് മുമ്പ് വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ.വിയുടെ കൈവശം ആണെന്നറിഞ്ഞ് സുരേഷ് കുമാറിന്റെഫോണിൽ വിളിച്ചപ്പോൾ 2500/ രൂപ…

Read More