konnivartha.com : മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു . മലപ്പുറം മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനിയർ കൊല്ലം ചിറയിൽ തെക്കേതിൽ എസ്. ബിനീത (43)യാണ് വിജിലൻസിന്‍റെ പിടിയിലായത്. പൊതുമരാമത്ത് കരാറുകാരൻ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. മുതുവല്ലൂർ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ടാണ് ഷാഫിയിൽനിന്ന് ബിനീത കൈക്കൂലി വാങ്ങിയത്. ഈ പണിയുടെ കരാറെടുത്ത ഷാഫിയ്ക്ക് നേരത്തെ 91000 രൂപ പാസാക്കി കിട്ടിയിരുന്നു. നിർമാണം പൂർത്തിയായ ശേഷം ബാക്കി തുകയുടെ ബിൽ മാറാൻ ബിനീത രണ്ട് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഷാഫി വിജിലൻസിൽ പരാതി നൽകിയത്. ഇതോടെ വിജിലൻസ് നിർദേശ പ്രകാരം ഫിനോഫ്താലിൻ പുരത്തിയ കറൻസി നോട്ടുകൾ ഷാഫി ബിനീതയ്ക്ക് നൽകാൻ…
Read More