എന്താണ് കൊറോണ വൈറസ്?

കൊറോണ വൈറസ്: പ്രതിരോധത്തിനായി അറിയേണ്ടതെല്ലാം? എന്താണ് കൊറോണ വൈറസ്? കൊറോണ ഒരു ആര്‍.എന്‍.എ. വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തില്‍ നിന്നും സൂര്യരശ്മികള്‍ പോലെ തോന്നിക്കുന്ന കൂര്‍ത്ത മുനകള്‍ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. 2002-2003 കാലഘട്ടത്തില്‍ ചൈനയിലും സമീപ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച എസ്.എ.ആര്‍.എസ്. (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012ല്‍ സൗദി അറേബ്യയില്‍ എം.ഇ.ആര്‍.എസ്. (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി…

Read More