കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് കാട്ടു പോത്തുകളുടെ വിളയാട്ടം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് രാത്രി കാലങ്ങളില്‍ കാട്ടു പോത്തുകളുടെ സംഘം എത്തുന്നു . മെഡിക്കല്‍ കോളേജ് കെട്ടിട പരിസരത്ത് വേണ്ടത്ര വെളിച്ചം ഇല്ലാത്തത് കാരണം ജീവനക്കാരും മെഡിക്കല്‍ കോളേജിലെ കെട്ടിട തൊഴിലാളികളും ഭീതിയില്‍ ആണ് . ഇന്നലെ രാത്രിയിലും കാട്ടു പോത്തുകളുടെ സംഘം എത്തി . 12 കാട്ടു പോത്തുകള്‍ ആണ് ഉള്ളത് . രണ്ടു കുട്ടിയും ഉണ്ടെന്ന് സമീപവാസികള്‍ പറയുന്നു . സമീപം കാടാണ് .മെഡിക്കല്‍ കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്നേ കാട്ടാനകളുടെ വിഹാര ഭൂമിയായിരുന്നു ഇവിടെ . ഈ സ്ഥലം മെഡിക്കല്‍ കോളേജിന് അനുയോജ്യം അല്ല എന്നു മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു . മെഡിക്കല്‍ കോളേജ് പരിസരത്തെ കാട്ട്പോത്തുകളുടെമേയല്‍ അവസാനിപ്പിക്കാന്‍…
Read More