ജില്ലാ കൃഷി വിജ്ഞാന കോയിപ്രം ബ്ലോക്കിലെ 12 അംഗന്‍വാടികള്‍ക്ക് മൈക്രോഗ്രീന്‍ പദ്ധതിയും അതോടൊപ്പം ജൈവമാലിന്യങ്ങളില്‍ നിന്നും കമ്പോസ്റ്റ് നിര്‍മ്മാണ പദ്ധതിയും നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ് നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് അനീഷ് കുമാര്‍ അധ്യക്ഷനായി. കെവികെ മേധാവിയും സീനിയര്‍ സയന്റിസ്റ്റമായ ഡോ.സി.പി റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. 2020-21 സാമ്പത്തികവര്‍ഷം കോയിപ്രം ബ്ലോക്കിലെ ആറ് അംഗന്‍വാടികളില്‍ നടത്തിയ പോഷക തോട്ടം പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. കോവിഡ് കാലത്ത് കുട്ടികള്‍ക്കു വീടുകളില്‍ തന്നെ വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഇലകള്‍ സ്വയമായി ഉല്പാദിപ്പിച്ച് ഉപയോഗിക്കുവാന്‍ സാധിക്കുമെന്നതാണ് മൈക്രോഗ്രീന്റെ സവിശേഷത. ഇവ പാകമാകുന്നതിന് ഏകദേശം 7 മുതല്‍ 14 ദിവസം വരെ മതിയാകും. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഇലക്കറികളകാള്‍ പതിന്മടങ്ങാണ് മൈക്രോഗ്രീനുകളിലെ പോഷകത്തിന്റെ അളവ്. ഇതു തയ്യാറാക്കുന്നതിന് അധികം മുതല്‍മുടക്കോ…
Read More