‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

  ഏകാശ്രയമായ കുടുംബനാഥൻ അസുഖത്താൽ കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യുമ്പോൾ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്കായി വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജില്ലാ വനിതാ ശിശുവികസന ഓഫീസർക്കുള്ള അപേക്ഷ വിമെൻ പ്രൊട്ടക്‌ഷൻ ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർ, സൂപ്പർവൈസർ എന്നിവർ സ്വീകരിക്കും. സംസ്ഥാനതല സമിതിയുടെ അംഗീകാരത്തിനു വിധേയമായാണ് ധനസഹായം. ദുരിതത്തിലാകുന്ന സ്ത്രീകൾക്ക് 50,000 രൂപവരെ ഒറ്റത്തവണ സഹായം നൽകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഗുണഭോക്താക്കൾ അനാരോഗ്യം കാരണം ജോലി ചെയ്യാൻ സാധിക്കാത്ത 50 വയസ്സിൽ താഴെയുള്ളവരെയാണ് പരിഗണിക്കുക. ഭർത്താവ്, കുട്ടികൾ, കുടുംബനാഥ എന്നിവർ രോഗബാധിതരായി കിടപ്പിലായ കുടുംബം, വീട് നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കടബാധ്യതമൂലം കുടുംബനാഥ ജപ്തിഭീഷണി നേരിടുന്ന കുടുംബം, ഭർത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിനും ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബം, അസുഖം…

Read More