അതിശക്തമായ മഴ: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അടിയന്തര നിർദ്ദേശം

  konnivartha.com : അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക നിർദേശങ്ങൾ പാലിച്ചുകൊണ്ട് അടിയന്തര പ്രാധാന്യത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ദുരന്ത സാധ്യത പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ മുൻകൂട്ടി സജ്ജീകരിക്കേണ്ടതാണ്. ദുരന്ത സാദ്ധ്യതകൾ പൊതുജനങ്ങളെ അറിയിക്കുകയും മഴയുടെ സാഹചര്യം നോക്കി അപകടസാധ്യത കൂടുതലുള്ളവരെ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്യാൻ തയ്യാറാവണം. ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മുൻകൂറായി മാറ്റി താമസിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റി സുരക്ഷിതമാക്കേണ്ടതാണ്. അപകട സാധ്യതയുള്ള ബോർഡുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കാൻ വേണ്ട നടപടിയും സ്വീകരിക്കണം. സന്നദ്ധ സേന, എമർജൻസി റെസ്പോൺസ് ടീം തുടങ്ങിയ സന്നദ്ധ പ്രവർത്തകരെ വിവരങ്ങൾ…

Read More