അധ്യയനവർഷാരംഭം : ക്രമീകരങ്ങളൊരുക്കി പോലീസ്

  konnivartha.com : പത്തനംതിട്ട : പുതിയ അധ്യയനവർഷാരംഭവുമായി ബന്ധപ്പെട്ട്   കുട്ടികളുടെ സുരക്ഷയും മറ്റും ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങളൊരുക്കിയതായി ജില്ലാ പോലീസ് മേധാവി  സ്വപ്‌നിൽ മധുകർ മഹാജൻ IPS. സ്കൂളുകളിൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ വിദ്യാർഥികളെ വാഹനങ്ങളിൽ കയറ്റുന്നത് തടയും, മഴക്കാലമായതിനാൽ അക്കാരണത്താൽ ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനും, റോഡുകളിൽ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും പോലീസ് പട്രോളിങ് ശക്തമാക്കും. സ്കൂളുകളുടെ പരിസരങ്ങളിൽ ലഹരി പദാർത്ഥങ്ങളുടെ വിപണനം തടയും, ഇതിനായി എസ് പി സി, എസ് പി ജി, സ്കൂൾ പി ടി എ കൾ എന്നിവയുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കുന്നതാണ്.…

Read More