അവയവദാനം പുണ്യം: ഫോമാ വിമന്‍സ് ഫോറം സെമിനാര്‍ ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്കില്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഓര്‍ഗന്‍ ഡൊണേഷന്‍, ട്രാന്‍സ്പ്ലാന്റേഷന്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനായി ഫോമാ വിമന്‍സ് ഫോറം ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍ വച്ച് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച 2.30 മുതല്‍ 6.30 വരെ നടത്തുന്ന ഈ സെമിനാറില്‍ അവയവദാനത്തിന്റെ വിവിധവശങ്ങളെപ്പറ്റിയുള്ള വിദഗ്ദ്ധപ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സ്വന്തം വൃക്ക ദാനം ചെയ്ത് സഹാനുഭൂതിയുടെ മകുടോദാഹരണമായി മാറിയ വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായരോടുള്ള ആദരവും പിന്തുണയും അറിയിക്കുവാനുള്ള ഒരു വേദിയായിരിക്കും ഈ സെമിനാര്‍ എന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോ അറിയിച്ചു. വിമന്‍സ് ഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററും ന്യൂയോര്‍ക്ക് മെട്രോ, എംപയര്‍ ചാപ്റ്ററുകളും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഈ സെമിനാറില്‍ വിവിധ സാമൂഹ്യസാംസ്കാരികനേതാക്കന്മാരും പങ്കെടുക്കുന്നതാണ്. രേഖയില്‍ നിന്നും കിഡ്‌നി സ്വീകരിച്ച ദീപ്തി നായരും ചടങ്ങില്‍ ആദരിക്കപ്പെടും. ന്യൂയോര്‍ക്കില്‍…

Read More