ആരുണ്ടിവിടെ ചോദിക്കാൻ ? കോന്നി – ചന്ദനപ്പള്ളി റോഡിലെ നിർമ്മാണം എങ്ങുമെത്തിയില്ല KONNIVARTHA.COM : കരാറുക്കാരനും, ഉദ്യോഗസ്ഥരും ചേർന്ന കൂട്ടുക്കെട്ടിലൂടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന കോന്നി – ചന്ദനപ്പള്ളി റോഡിൽ അപകടങ്ങളും പൊടി ശല്യവും നാട്ടുക്കാരേ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ആറു മാസം മുന്നേ ഒമ്പതര കോടി രൂപയ്ക്ക കരാറായ നിർമ്മാണം തുടങ്ങിയതു തന്നേ ഏറെ വൈകി. പിന്നീട് നിർമ്മാണം ആരംഭിച്ചതോടെ മഴ തടസമായി. ഇടയ്ക്ക നൂറു മീറ്റർ ഓട നിർമ്മിച്ചും , ചന്ദനപ്പള്ളി-വാഴമുട്ടം ഭാഗങ്ങളിൽ കുറച്ചു ഭാഗം ഗുണനിലവാരമില്ലാതേ ടാറിംങ്ങ് നടത്തിയും പണികൾ നടത്തി നാട്ടുക്കാരുടെ കണ്ണിൽ പൊടിയിട്ട ഉദ്യോഗസ്ഥ- കരാർ ലോബി വീണ്ടും പണികൾ ഇഴച്ചു. ഇതിനിടെ മഴയിലെ വലിയ വെള്ളക്കെട്ടുകൾ കാരണം കോന്നി ടൗൺ മുതൽ പ പൂങ്കാവ് വരേയുള്ള ഭാഗങ്ങളിലെ റോഡ് ഭാഗങ്ങൾ ഉയർത്താൻ…
Read More