പോലീസ് തലപ്പത്ത് അഴിച്ചു പണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി, ആർ.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജി

പോലീസ് തലപ്പത്ത് അഴിച്ചു പണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി, ആർ.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജി ക്രമസമാധാന ചുമതലയുള്ള ​ദക്ഷിണമേഖല ഐ.ജി ഹ‍ർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി. പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ട്. ജി.സ്പർജൻകുമാറാണ് തിരുവനന്തപുരം കമ്മിഷണർ.ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിനാവും. കെ.സേതുരാമനെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. കെപി ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമനം കിട്ടി. പ്രമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ എ.വി.ജോർജ് ഇവിടെ തുടരും.

Read More