ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണ യൂണിറ്റ് ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരിച്ചു

ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണയൂണിറ്റിന്റെ ശിലാസ്ഥാപനം തദ്ദേശ – എക്സൈസ് വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് 12 ന് വൈകുന്നേരം നാലിന് നിര്‍വഹിക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണം കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍  ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷയായിരുന്നു. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോമസ്,  ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, കുന്നന്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനന്‍ നായര്‍, ബിനു…

Read More