konnivartha.com: ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളംതെറ്റി 207ഓളം പേര് മരിച്ചു. 900 പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഷാലിമാറിൽനിന്ന് ചെന്നൈയിലേക്ക് പോയ കോറമമാണ്ടൽ എക്സ്പ്രസും ഹൌറ-ബെംഗളുരു എക്സ്പ്രസും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കോറമാണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളംതെറ്റി. ഇതിൽ നാല് ബോഗികൾ പൂർണമായി മറിഞ്ഞ നിലയിലാണ്.ചില ബോഗികൾ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ല.അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത് ഒഡിഷ ട്രെയിൻ ദുരന്തം: 18 ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും…
Read More