konnivartha.com : 2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2021- പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി ചട്ടങ്ങൾ, 2021 ഓഗസ്റ്റ് 12-ന് വിജ്ഞാപനം ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ആഘോഷവേളയിൽ, സുരക്ഷിതമായി നിർമാർജനം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിന് ഒരു നിർണായക നടപടിയാണ് രാജ്യം കൈക്കൊള്ളുന്നത്. 2022 ജൂലായ് 1 മുതൽ രാജ്യത്തുടനീളം കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയർന്ന മലിനീകരണ സാധ്യതയുമുള്ള, ഒറ്റത്തവണ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ രാജ്യത്ത് നിരോധിക്കുന്നു. ആഗോളതലത്തിൽ തന്നെ, സമുദ്രാത്തിലുൾപ്പെടെ ഭൗമ- ജല ആവാസവ്യവസ്ഥകളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന പ്രതികൂല…
Read More