കെ.സി.എസ്. ഓണാഘോഷം: സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പങ്കെടുക്കും. റിപ്പോർട്ട് : റോയി ചേലമലയില്‍ ചിക്കാഗോ :ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിക്കുന്നു. സെപ്റ്റംബര്‍15-ാം തീയതി ഞായറാഴ്ച്ച, ഡെസ്പ്ലെയിന്‍സില്‍ ഉള്ള ക്നാനായ സെന്ററില്‍ വച്ചാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 5 മണിക്ക് ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. 7.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ കെസി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷത വഹിക്കും. ക്നാനായ റീജിയന് വികാരി ജനറാള്‍ ഫാ.തോമസ് മുളവനാള്‍, സ്പിരിച്ച്ലല് ഡയറക്ടര്‍ ഫാ. അബ്രഹാം മുത്തോലത്ത്, ഫാ.ബിന്‍സ് ചേത്തലില്‍, ഫാ.ബിബി തറയില്‍, കെ.സിസിഎന്‍എ ആര്.വി.പി. അലക്സ് പായിക്കാട്ട്, KCWFNA പ്രസിഡന്റ് ബീന ഇണ്ടിക്കുഴി, ലൈസണ്‍ ബോര്‍ഡ് ചെയര്മാന്, ബാബു തൈപ്പറമ്പില്‍, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്മാന് മാറ്റ് വിളങ്ങാട്ടുശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തില്‍ നിര്‍ധനരായ അനേകര്‍ക്ക് ചുരുങ്ങിയ ചിലവില്വീട്…
Read More