കൊക്കാത്തോട് കല്ലേലി റോഡില്‍ കലുങ്ക് നിര്‍മ്മാണം : ഗതാഗത നിയന്ത്രണം

  konnivartha.com: കൊക്കാത്തോട് കല്ലേലി റോഡില്‍ കലുങ്ക് നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് (നവംബര്‍ 11) രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചതായി കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

കൊക്കാത്തോട് കല്ലേലി റോഡ് നിർമ്മാണത്തില്‍ അപാകതകള്‍ : കോൺഗ്രസ്

  konnivartha.com: കൊക്കാത്തോട് കല്ലേലി റോഡ് നിർമ്മാണത്തിലെഅപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ആവശ്യമായ സ്ഥലങ്ങളിൽ ഓടകളോ കലുങ്കോ നിർമിക്കാതെയും സംരക്ഷണ ഭിത്തി ആവശ്യമായ സ്ഥലത്ത് നിർമിക്കാതെയും കരാറുകാരന് ലാഭം ഉണ്ടാക്കികൊടുക്കാൻ നാട്ടുകാരെ വഞ്ചിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനത്തിനെതിരെ കോണ്‍ഗ്രസ് കൊക്കാത്തോട് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കല്ലേലി പാലം മുതൽ എസ് എന്‍ ഡി പി ജംഗ്ഷൻ വരെയുള്ള 8 കിലോമീറ്റര്‍ റോഡ് നിർമ്മാണത്തിന് അനുവദിക്കപെട്ടിട്ടുള്ള 10 കോടി രൂപയുടെ വർക്കുകൾ നടന്നുവരുന്നു. എന്നാൽ എസ് എന്‍ ഡി പി മുതൽ സ്കൂൾ ജംഗ്ഷൻ വരെ വരുന്ന 500 മീറ്റർ നീളത്തിൽ റോഡിന്റെ സൈഡ് കെട്ടി സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ ഈ ഭാഗം കെട്ടാതെ റോഡിൽ കയറ്റി ഡിവൈഡർ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചപ്പോൾ നാട്ടുകാർ അതിനെ തടസ്സം ചെയ്യുകയും 300 മീറ്റർ ദൂരം വരുന്ന ഭാഗം സൈഡ് കെട്ടി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.…

Read More

കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു

കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. konnivartha.com  :അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പഞ്ചായത്തിലെ 3 -4 വാർഡുകളിൽ കൂടി കടന്നു പോകുന്ന എസ് എൻ ഡി പി ജംഗ്ഷൻ -കോട്ടാംപാറ റോഡിനു 30 ലക്ഷവും 7-)0വാർഡിലൂടെ കടന്നു പോകുന്ന മുതുപേഴുങ്കൽ കൊട്ടാരത്തറ റോഡിനു 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തി അനുവദിച്ചത്. സംസ്‌ഥാന ബജറ്റിൽ കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു കരാർ നൽകിയിരുന്നു.തദ്ദേശ സ്വയം ഭരണ വകുപ്പിനാണ് നിർമാണ ചുമതല.പ്രവർത്തികൾ…

Read More