യതിയുടെ വിദ്യാലയത്തിന് 1.5 കോടിയുടെ ആധുനികവത്കരണം: അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂർക്കളം ഗവ.എൽ.പി.സ്കൂളിനെ ഉന്നത നിലവാരത്തിലാക്കാൻ 1.5 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ നിർമ്മാണത്തിന് തുക അനുവദിപ്പിച്ച് ഭരണാനുമതി നല്‍കിയതെന്നും എം.എൽ.എ പറഞ്ഞു. പേരൂർകുളം സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് ഉന്നത നിലവാരത്തിലെത്തിക്കുക എന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു പുനലൂർ-മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.93 വർഷം പഴക്കമുള്ള സ്കൂൾ യതി വിദ്യാഭ്യാസം ചെയ്ത സ്ഥാപനം എന്ന നിലയിൽ പ്രശസ്തവുമാണ്. ആ പ്രാധാന്യം മനസ്സിലാക്കി സ്കൂളിനെ ആധുനികവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ജനങ്ങൾ കാൽനൂറ്റാണ്ടായി ആവശ്യമുയർത്തി വരികയായിരുന്നു. നിലവിലുള്ള കെട്ടിടം ഉപയോഗക്ഷമമല്ല എന്നു കാട്ടി…
Read More