കൗശല്‍ കേന്ദ്രത്തിലൂടെ കോന്നിയിലെ കുട്ടികള്‍ക്ക് ലോകത്തിന്റെ നെറുകയിലെത്താന്‍ കഴിയും konnivartha.com: തൊഴില്‍ രംഗത്തും മറ്റും സുപ്രധാന മേഖലകളിലും കോന്നിയിലെ കുട്ടികളെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ കഴിയുന്ന സുപ്രധാനമായ ചുവടുവയ്പ്പാണ് കൗശല്‍ കേന്ദ്രത്തിന്റെ നിര്‍മാണത്തിലൂടേ യാഥാര്‍ഥ്യമാകുന്നതെന്ന് എന്ന് അഡ്വ. കെ.യു ജനീഷ്കുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ കോന്നി എലിയറക്കലില്‍ ആരംഭിക്കുന്ന കൗശല്‍ കേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.സംസ്ഥാനത്തെ അഞ്ചാമത്തെ കൗശല്‍ കേന്ദ്രമാണ് കോന്നിയില്‍ ഒരുങ്ങുന്നത്. ലോകപ്രശസ്ത സര്‍വകലാശാലകളിലെ പാഠ്യപദ്ധതികള്‍ കോര്‍ത്തിണക്കികൊണ്ടുള്ള നാല് കോഴ്സുകളാണ് ആരംഭഘട്ടത്തില്‍ കേന്ദ്രത്തില്‍ നല്‍കുന്നത്. അഭിരുചിക്കനുസരിച്ച് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള മികച്ച കരിയര്‍ സെല്‍, ലാംഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി, നൈപുണ്യ പരിശീലന കേന്ദ്രം എന്നീ സജ്ജീകരണങ്ങള്‍ ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകള്‍, ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍, വിദ്യാഭ്യാസ വായ്പകള്‍, സ്കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍ എന്നിവയുടെ വിവരങ്ങളും ഇവിടെ…
Read More