കോന്നിപഞ്ചായത്തു പതിനഞ്ചാം വാർഡ് ആനകൂടിനു സമീപം പൊന്തനാം കുഴി കോളനിയിൽ ഉരുൾപൊട്ടി. 7 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കുവാൻ സ്ഥലത്തെത്തിയ ജില്ലാ കലക്ടറേ നൂഹ് ദുരന്ത നിവാരണ വകുപ്പിനോടും പോലീസിനോടും നിർദ്ദേശിച്ചു . പോലീസ് ,ഫയർ ഫോഴ്‌സ് ,ദുരന്ത നിവാരണ സേന എന്നിവർ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു . മഴ തുടർന്നാൽ വീണ്ടും ഉരുൾപൊട്ടുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്യും . ഇതിനാൽ പ്രദേശത്തു നിന്നും കൂടുതൽ ആളുകളെ ഒഴിപ്പിക്കും . ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തു മണ്ണിടിച്ചിൽ വീണ്ടും ഉണ്ടാകുമെന്നു ഫയർഫോഴ്‌സ് അറിയിച്ചു . ഐ എച് ആർ ഡി കോളനിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായതു . സ്ത്രീകളും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു . ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി . തട്ട് തട്ടായുള്ള ഭൂമിയിലാണ് വീടുകൾ . ഇവിടെ മണ്ണിൽ പലഭാഗത്തും…
Read More