ചന്ദനപ്പള്ളി കൊച്ചുകൽ മേഖലയിലും ഉരുള്‍പൊട്ടിയിരുന്നു

  പ്ലാന്റേഷൻ കോർപ്പറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റ് ബി ഡിവിഷൻ കൊച്ചുകൽ ലേബർലൈൻസിനോട് ചേർന്ന് ഉള്ള ഭാഗത്ത് ഉരുൾപൊട്ടി വലിയ രീതിയിൽ വെള്ളവും മണ്ണും റബർ മരവും ഒലിച്ചു വന്നു. ഇവിടുത്തെ താമസക്കാരായ തൊഴിലാളി കുടുബങ്ങൾ ഭയാശങ്കയോട് ലേബർലൈൻസിന് പുറത്ത് ഇറങ്ങി ഇരുന്നു. ഈ മേഖലയിലും പല സ്ഥലത്തും ഉരുള്‍ പൊട്ടലിനുസാധ്യത കൂടുതല്‍ ആണെന്ന് തൊഴിലാളികള്‍ പറയുന്നു . തുടര്‍ച്ചയായുള്ള മഴ ഈ മേഖലയില്‍ ഉണ്ടായതോടെ തൊഴിലാളികള്‍ ഭീതിയിലാണ്

Read More