ചെങ്ങറയിലും അരുവാപ്പുലത്തും റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു

  konnivartha.com : ചെങ്ങറയിലും അരുവാപ്പുലത്തും ഗതാഗതത്തിന് തടസമാവുകയാണ് റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ. അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിൽ ചെങ്ങറ എൽ.പി സ്കൂൾ മുതൽ കുമ്പഴ തോട്ടം വരെയുള്ള ഭാഗത്തും അരുവാപ്പുലം കല്ലേലി പള്ളി ഭാഗത്തെ റോഡിലുമാണ് അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ ഉള്ളത് .   കൃഷിയിടങ്ങളിലും ഇവയുടെ ശല്യമുണ്ട്. പകൽ മാത്രമല്ല രാത്രിയിലും റോഡിൽ ഇവയുണ്ട്. ചെങ്ങറ കുരുമുട് ജംഗ്ഷൻ, വ്യൂ പോയിന്റ്, അമ്പലം ജംഗ്ഷൻ, ചിറത്തിട്ട ജംഗ്ഷൻ എന്നിവടങ്ങളിലെല്ലാം ഇവയെ കാണാം. കുമ്പഴത്തോട്ടത്തിലെ ലയങ്ങളിലുള്ള തൊഴിലാളികളുടെ കന്നുകാലികളാണ് ഇവ. റബർ തോട്ടത്തിൽ മേയാൻ വിടുന്ന ഇവയെ തൊഴുത്തുകളിൽ കെട്ടാറില്ല. പ്രസവിക്കുമ്പോൾ മാത്രമാണ് തൊഴുത്തുകളിൽ കെട്ടുന്നത്. രാത്രിയിൽ കൃഷിയിടങ്ങളിലെ കാർഷികവിളകൾ നശിപ്പിക്കുന്ന ഇവ വീടുകളുടെ സിറ്റൗട്ടിലും കടകളുടെ വരാന്തകളിലുമാണ് കിടക്കുന്നത്.   അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിൽ രാത്രിയിൽ വളവുകൾ തിരിഞ്ഞുവരുന്ന നിരവധി…

Read More