ജില്ലാതല അക്കാദമിക്ക് കൗണ്‍സില്‍ രൂപീകരിക്കും : കളക്ടര്‍

    ജില്ലയിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ സസൂക്ഷമം വിലയിരുത്തുന്നതിനും പഠന രീതികള്‍ മനസ്സിലാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും ജില്ലാതല അക്കാദമിക്ക് കൗണ്‍സില്‍ രൂപികരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിജയശതമാനം 60 ല്‍ കുറഞ്ഞ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രശ്‌ന പരിഹാര അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കൗണ്‍സിലിന്റെ പ്രാഥമിക ലക്ഷ്യം വിജയ ശതമാനം ഉയര്‍ത്തുക എന്നത് മാത്രമല്ല വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നത് കൂടിയാണ്. പ്രാഥമിക ഘട്ടത്തില്‍ തന്നെ കൃത്യമായ പഠന രീതികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ചുറ്റുപാടുകള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിച്ച് മുന്നോട്ട് പോകുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കണം. അധ്യാപകരും മാതാപിതാക്കളും…

Read More