konnivartha.com; മനാമ:പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്ററിൻ്റെ ആദ്യ പ്രസിദ്ധീകരണമായ സുനിൽ തോമസ് റാന്നിയുടെ യാത്രാവിവരണം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന പുസ്തകത്തിൻ്റെ ജിസിസി തല പ്രകാശന കർമ്മം ബഹറിൻ കേരളീയ സമാജത്തിൽ വെച്ചു പ്രിയദർശിനി ബഹറിൻ ചാപ്റ്റർ കോഡിനേറ്റർ സൈദ് എം എസ് അധ്യക്ഷതയിൽ ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. പുസ്തകത്തിൻ്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപെടുന്ന ഐസിആർഎഫ് മുൻ ചെയർമാൻ അരുൾദാസ് തോമസ് ആണ്. ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാഥിതി ആയിരുന്നു. യാത്ര പ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായർ സദസിനു പുസ്തകം പരിചയപ്പെടുത്തി. ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി ജനറൽ സെക്രട്ടറി മനു മാത്യു , മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, അലക്സ് മഠത്തിൽ , നോവലിസ്റ്റ്…
Read More