പത്തനംതിട്ടയിലെ ക്ഷീരസംഘങ്ങളില്‍ മന്ത്രി സന്ദര്‍ശിച്ചു 

പത്തനംതിട്ടയിലെ ക്ഷീരസംഘങ്ങളില്‍ മന്ത്രി സന്ദര്‍ശിച്ചു    വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ  നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി  വെള്ളപ്പൊക്കകെടുതിയില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണവും ക്ഷീര വികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വെള്ളം പൊങ്ങിയ മേഖലകളിലെ ക്ഷീരസംഘങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ മേഖലയില്‍ പാല്‍ ഉത്പാദനത്തില്‍ കുറവ് വന്നവര്‍ക്ക് നേരത്തെ നല്‍കിയ പാല്‍ അളവിന്റെ 40 ശതമാനത്തിന്റെ തുക വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.      കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളവര്‍ക്ക് എത്രയും വേഗം ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്യും. കൂടാതെ പശുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തനിവാരണ നിയമം അനുസരിച്ച് സഹായമായി പശു ഒന്നിന് 30,000 രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും. പശുക്കിടാവിന് 15000 രൂപയും കോഴികള്‍ക്ക് 200 രൂപയും നഷ്ടപരിഹാരമായി നല്‍കും. പാലിന്…

Read More