പിഎസ്എൽവി സി – 52 കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ

  ഐ എസ് ആർഒ യുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം തിങ്കളാഴ്ച . ആധുനിക റഡാർ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് – 4 നെയാണ് പുലർച്ചെ 5.59 ന് വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പി എസ് എൽ വി – സി 52 റോക്കറ്റാണ് പേടകവുമായി കുതിക്കുക. ഇതിന് മുന്നോടിയായി 25.30 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ ഞായറാഴ്ച പുലർച്ചെ 4.29 ന് ആരംഭിച്ചു. റോക്കറ്റിൽ ഇന്ധനം നിറക്കുന്ന പ്രക്രിയയും തുടങ്ങി. വിക്ഷേപണത്തിന്റെ മുപ്പത്തിയഞ്ചാം മിനിട്ടിൽ ഇഒഎസ് ഉപഗ്രഹം നിശ്ചിത സൗരസ്ഥിരഭ്രമണപഥത്തിലിറങ്ങും. 1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യവും സൂഷ്മവുമായ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയക്കാനാവും. ഫ്ളഡ് മാപ്പിങ്ങിനടക്കമുള്ള ഏറ്റവും ആധുനീക സംവിധാനങ്ങളുണ്ട്.   ഇഒഎസ് – 4…

Read More