പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കും റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയതായും കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അപേക്ഷകള്‍ ഈ മാസം 30ന് മുന്‍പ് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയതായും എം.എല്‍.എ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കെടുതി നാശനഷ്ടം സംഭവിച്ച കലഞ്ഞൂര്‍, ഏനാദിമംഗലം, അരുവാപ്പുലം എന്നീ പഞ്ചായത്തുകളുടെ നാശനഷ്ടവും മഴക്കെടുതിയും അവലോകനം ചെയ്യുവാനും ആശ്വാസം നല്കുവാനും കലഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു പഞ്ചായത്തുകളില്‍ മാത്രമായി മുന്നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൃഷി,…
Read More