konnivartha.com : പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പിടിച്ചപ്പോൾ പോലീസിനെ മർദിച്ചു പരിക്കേൽപ്പിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ എസ് ഐ ജി സണ്ണിക്കുട്ടി, സി പി ഓ സുനിൽ കുമാർ എന്നിവർക്കാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ചാത്തൻ തറ പതിനഞ്ചിൽപ്പടിയിൽ വച്ച് യുവാക്കളുടെ മർദ്ദനമേറ്റത്. കൊല്ലമുള ചാത്തൻ തറ തെക്കനേടത്ത് വീട്ടിൽ ജോസഫിന്റെ മകൻ ജെയ്‌മോൻ (25), ചാത്തൻ തറ തടത്തിൽ വീട്ടിൽ റെജി ജോസിന്റെ മകൻ ലിന്റോ മോൻ (21) എന്നിവരെയാണ് സാഹസികമായി പിന്നീട് പോലീസ് കീഴടക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ന് പതിനഞ്ചിൽ പടിയിൽ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി പോലീസ് വാഹനത്തിൽ കയറ്റിയപ്പോഴാണ് യുവാക്കൾ അക്രമാസക്തരായത്. സി പി ഓ സുനിൽകുമാറിന്റെ മുഖത്ത് പ്രതികൾ മാറിമാറി തല്ലുകയും, അസഭ്യം വിളിക്കുകയും ചെയ്തപ്പോൾ എസ്…
Read More