ഫാ. വർഗ്ഗീസ് മാത്യു ( റോയി അച്ചൻ ) നിര്യാതനായി

    മൈലപ്രാ : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, മുൻ സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ മേക്കൊഴൂർ തടിയിൽ ആകാശ് വില്ലയിൽ പരേതനായ പി.റ്റി. മാത്തന്റെയും , മറിയാമ്മയുടെയും മകൻ ഫാ. വർഗ്ഗീസ്സ് മാത്യു ( റോയി അച്ചൻ ) (59) നിര്യാതനായി. സംസ്കാരം നവംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും . തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം, തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് , മേക്കൊഴൂർ വൈ.എം. സി. എ പ്രസിഡന്റ്, മൈലപ്രാ ഐ.റ്റി.സി ഗവേണിംഗ് ബോർഡ് അംഗം ,ശാന്തി സദനം ഗവേണിംഗ് ബോർഡ് അംഗം, പീരുമേട് എം. ബി.സി കോളേജ് എക്സിക്യൂട്ടിവ് അംഗം , കൃപാ ബാലജനസഖ്യം മുഖ്യ സഹകാരി ,പുതുവേലിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൂമ്പാക്കുളം, കിഴക്കുപുറം…

Read More