മക്കളെ ഉപേക്ഷിച്ച് കാമുകന് ഒപ്പം ഒളിച്ചോടി : പോലീസ് കേസെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനും യുവതിക്കും എതിരേ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് പോലീസ് കേസെടുത്തു. ജൂണ്‍ 29ന് ബിന്ധ്യ എന്ന 38 കാരിയെ കാണാതായതിനു വെച്ചൂച്ചിറ പോലീസ് കേസെടുത്തിരുന്നു. ബിന്ധ്യയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിന്ധ്യ വെച്ചൂച്ചിറ നൂറോകാടുള്ള രാജീവിനൊപ്പം പോയതാണെന്ന് വ്യക്തമായി. മാത്രമല്ല, രാജീവിന് ഭാര്യയും രണ്ടര വയസുള്ള മകനുമുണ്ടെന്നും, ബിന്ധ്യക്കു 15ഉം 10ഉം വയസുള്ള മക്കളുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന്, കുട്ടികളെ ഉപേക്ഷിച്ചു പോയതിനു ഇരുവരെയും പ്രതികളാക്കി കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു വെച്ചൂച്ചിറ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ ഇരുവരെയും എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജില്‍ കണ്ടെത്തി. തുടര്‍ന്ന് എ.എസ്.ഐ…

Read More