konnivartha.com : പത്തനംതിട്ട : ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതായ സർക്കാരുകൾ സർക്കസ്സ് കൂടാരങ്ങളിലെ കോമാളി വേഷധാരികളെപ്പോലെ സംസാരിക്കുന്നത് സംസ്ക്കാരിക കേരളത്തിന് ഭൂഷണമല്ല എന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെ. ഡി. പി) പത്തനംതിട്ട ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു . ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം മാറ്റുന്നതിന് അനാസ്ഥ കാണിച്ച വകുപ്പ് മന്ത്രി ഭരണ ഉദ്ദ്യോഗസ്ഥവൃന്ദം കരാറുകാരൻ തുടങ്ങിയവർ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു എന്നും കെ. ഡി. പി അഭിപ്രയപ്പെട്ടു . മനുഷ്യ നിർമ്മിത ജലപ്രളയം രണ്ടായിരത്തി പതിനെട്ടിൽ നാം അനുഭവിച്ചു. ഇപ്പോൾ മനുഷ്യ നിർമ്മിത വിഷപ്പുകയും. ജനവാസ കേന്ദ്രങ്ങളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യ കൂമ്പാരം യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാർജ്ജനം ചെയ്യുന്നതിന് അധികാരികൾ കണ്ണുതുറക്കണമെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെ. ഡി. പി) പത്തനംതിട്ട ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപ്പുരക്കൽ യോഗം ഉദ്ഘാടനം…
Read More