അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലെ അദാലത്ത്ജനുവരി 8, 13 തീയതികളില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള താലൂക്ക്തല അദാലത്തുകളില്‍ അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം 2010 ജനുവരി 8, 13 തീയതികളില്‍ നടത്തും. അടൂര്‍, മല്ലപ്പള്ളി, താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 30 മുതല്‍ ജനുവരി 1 വരെ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ അക്ഷയ സംരംഭകന്‍ രേഖപ്പെടുത്തുകയും വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ യഥാസമയം അറിയിക്കുകയും ചെയ്യും. തുടര്‍ന്ന് ഓരോ പരാതിക്കാരും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ഇത്തരത്തില്‍ ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്. ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ…

Read More