പത്തനംതിട്ട: മാനസിക രോഗത്തിന് ചികിത്സയിൽ കഴിഞ്ഞുവന്ന യുവാവ് കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ, പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ബന്ധുക്കളെ റിമാൻഡ് ചെയ്തു. ആറന്മുള കുഴിക്കാല സി എം എസ് സ്കൂളിന് സമീപം ചുട്ടുമണ്ണിൽ മോടിയിൽ ആന്റണിയുടെ മകൻ റെനിൽ ഡേവിഡ് (45) കൊല്ലപ്പെട്ട കേസിൽ, അമ്മയുടെ സഹോദരൻ മാത്യൂസ് തോമസ് (69), മകൻ റോബിൻ തോമസ് (35) എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശത്തേതുടർന്നു അന്വേഷണം ഊർജ്ജിതമാക്കിയ ആറന്മുള പോലീസ്, സംശയം തോന്നിയ പ്രതികളെ ഉടനടി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് സംഭവ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി, വിശദമായ പരിശോധന നടത്തുകയും അന്വേഷണോദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രീയ പരിശോധനാ വിഭാഗം, വിരലടയാള വിദഗ്ദ്ധർ തുടങ്ങിയവരും…
Read More