konnivartha.com : യുവജനങ്ങൾക്ക് 17 വയസ്സ് തികഞ്ഞാലുടൻ ഇനി മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷിക്കാം. ഒരു വർഷത്തിന്റെ ജനുവരി 1-ന് 18 വയസ്സ് തികഞ്ഞിരിക്കണമെന്നുള്ള മാനദണ്ഡം പാലിക്കാൻ ഇനി കാത്തിരിക്കേണ്ടതില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ / ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫിസർമാർ / അസിസ്റ്റന്റ് ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരോട് സാങ്കേതിക പരിഹാരങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകി. ജനുവരി 1 മാത്രമല്ല; ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 എന്നിവയും യോഗ്യതാ തീയതികൾ ആയി പരിഗണിക്കും. ഇനി മുതൽ, എല്ലാ പാദത്തിലും വോട്ടർപ്പട്ടിക പുതുക്കും. അർഹരായ യുവജനങ്ങൾക്ക് 18 വയസ്സ് പൂർത്തിയാക്കിയ ശേഷം വരുന്ന…
Read More