konnivartha.com : റാന്നി നിയോജകമണ്ഡലത്തിലെ 43 റോഡുകള്‍ ദുരന്തനിവാരണ വകുപ്പ് കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ പുനരുദ്ധരിക്കും. നേരത്തെ അനുവദിച്ച റോഡുകള്‍ക്കൊപ്പം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം പുതിയ റോഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ റോഡിനും നാലു ലക്ഷം രൂപ വീതം 172 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 25 റോഡുകള്‍ക്ക് പുനരുദ്ധാരണത്തിന് നേരത്തെ കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചിരുന്നു. റോഡുകളുടെ പേര്, പഞ്ചായത്ത് ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍: കൊണ്ടൂര്‍ പടി -ഞുഴൂര്‍ ഹരിജന്‍ കോളനി റോഡ് (അയിരൂര്‍), തോട്ടുപുറം – നാല് സെന്റ് കോളനി റോഡ് തോടുകല്‍ – ആലുങ്കല്‍ പടി റോഡ് (അയിരൂര്‍), എഴുമറ്റൂര്‍ കൊച്ചു കാല-അയ്യന്‍കോവില്‍ പടി (എഴുമറ്റൂര്‍), ളാഹേത്തു പടി – പാലകുന്ന് റോഡ് (എഴുമറ്റൂര്‍), പുത്തേഴം – കുളത്തുങ്കല്‍ പടി (അയിരൂര്‍),…
Read More