ലോക്‌സഭ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ജനുവരി 22ന്

  ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സ്പെഷല്‍ സമ്മറി റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കുവയ്ക്കുന്നതിനുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 26 വരെ ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും. ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ നിന്നും 78,465 അപേക്ഷകള്‍ ലഭിച്ചതില്‍ 65,989 എണ്ണം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജില്ലയില്‍ ലഭിച്ച 9163 എപ്പിക് കാര്‍ഡുകളില്‍ ല്‍ 7131 കാര്‍ഡുകള്‍ വിതരണം ചെയ്തു. ശേഷിക്കുന്ന കാര്‍ഡുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നിരീക്ഷകരും രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തുകൊണ്ടുള്ള യോഗം ഇന്ന് (30) ഉച്ചക്ക് 3.30 ന് കളക്ടറേറ്റ്…

Read More