പത്തനംതിട്ട : വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിക്ക് 23 വർഷവും ഒരുമാസവും കഠിനതടവും, 95,500പിഴയും ശിക്ഷ. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ്, പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-നാല് ജഡ്ജി പി പി പൂജയുടെ വിധി. 2010 ജനുവരി 27 ന് തിരുവല്ല കുറ്റൂർ ക്നാനായ പള്ളിക്ക് സമീപം വച്ച്, ബൈക്കിൽ സഞ്ചരിച്ച ഓതറ സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന, കുറ്റൂർ നെങ്ങേലി വല്യറ ലക്ഷം വീട് കോളനിയിൽ വിജയന്റെ മകൻ വിശാഖി(27)നെ വടിവാൾ കൊണ്ട് 7 പ്രതികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 6 പ്രതികളെയും നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. കുറ്റൂർ പടിഞ്ഞാറ് ഓതറ മുള്ളിപ്പാറ കോളനി, മുള്ളിപ്പാറ താഴെതിൽ രാമചന്ദ്രന്റെ മകൻ ബിജു (35) ആണ് ശിക്ഷിക്കപ്പെട്ടത്.…
Read More