Konnivartha :ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.9 കുട്ടികള്‍ അടക്കം 64 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരുക്കേറ്റവരെ നിലയ്ക്കലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കി പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് മാറ്റി. പമ്ബ പൊലീസ്, നിലയ്ക്കല്‍, സീതത്തോട് അഗ്നിശമന സേനാനിലയങ്ങള് എന്നിവിടങ്ങളില്‍ നിന്നു സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. തമിഴ്നാട് മൈലാടുതുറൈ ജില്ല മായാരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.പത്തനംതിട്ട അപകടം: മതിയായ ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി പരിക്കേറ്റ തീര്‍ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കി:…
Read More