ശബരിമലയില്‍ ഭക്തജന പ്രവാഹം കൂടിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മലകയറിയിട്ടില്ല

  konnivartha.com: ശബരിമലയില്‍ ഭക്തജന പ്രവാഹം കൂടിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മലകയറിയിട്ടില്ല . പതിമൂന്നു മണിക്കൂര്‍ വരെ നീളുന്ന ക്യൂ കുറയ്ക്കാന്‍ പോലീസ് ശ്രമിക്കാതെ പല ഭാഗത്തും കയര്‍ കെട്ടി പോലും ഭക്തരെ തടയുന്നു . ഇന്ന് വെളുപ്പിനെ ശബരിമല പാതയില്‍ ഇലവുങ്കലില്‍ എരുമേലി റോഡിലും പത്തനംതിട്ട റോഡിലും വാഹനം തടഞ്ഞു . ഇലവുങ്കല്‍ ഭാഗത്ത്‌ നിന്നും ളാഹ പാതയില്‍ പത്തു കിലോമീറ്റര്‍ ദൂരം കുരുക്ക് അനുഭവപ്പെട്ടു . മണിക്കൂറുകള്‍ കഴിഞ്ഞാണ് വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്കിംഗ് ഭാഗത്തേക്ക് കടത്തി വിട്ടത് . രാത്രിയില്‍ എത്തിയ ഭക്തരാണ് ഏറെ വലഞ്ഞത് . നിലയ്ക്കല്‍ നിന്നും കെ എസ് ആര്‍ ടി സി സിറ്റി ബസുകള്‍ പിടിച്ചിട്ടത് ആണ് ഭക്തര്‍ക്ക് പമ്പയിലേക്ക് എത്തുവാന്‍ തടസം നേരിട്ടത് . ശബരിമല നട വെളുപ്പിനെ മൂന്നു മണിയ്ക്ക് മാത്രമേ തുറക്കൂ എന്നുള്ളതിനാല്‍ രാത്രിയില്‍…

Read More