‘സാന്‍സ് ‘: പരിശീലന പരിപാടി സംഘടിപ്പിച്ചു

  konnivartha.com: കുട്ടികളിലെ ന്യൂമോണിയ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള പരിപാടിയായ ‘സാന്‍സ് ‘ ( സോഷ്യല്‍ അവേര്‍നസ് ആന്‍ഡ് ആക്ഷന്‍സ് ടു ന്യൂട്രലൈസ് ന്യുമോണിയ സക്‌സെസ്ഫുള്ളി) ന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയും പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ലോഞ്ചിങ്ങും സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കെ.ജി.എം.ഒ. എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .എല്‍ അനിതകുമാരി നിര്‍വഹിച്ചു. ചടങ്ങില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.ഡി ബാലചന്ദര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളില്‍ ന്യൂമോണിയ മൂലം ഉണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യും. പരിശീലനപരിപാടിയില്‍ കോന്നി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മേധാവി…

Read More