സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും

    സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടർ വൈകാതെ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റിലുള്ള മാതൃകയിലായിരിക്കുമെന്നും സർക്കുലറില്‍ ബോര്‍ഡ് വ്യക്തമാക്കി. നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. എന്നാല്‍ 2021 അവസാനം നടത്തിയ ആദ്യ ടേം പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ഇത്തവണ പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്; മോഡല്‍ പരീക്ഷയും ഉണ്ടാകുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ക്ലാസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ എടുത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇത്തവണ മോഡല്‍ പരീക്ഷ ഉള്‍പ്പെടെ പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം നടത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകള്‍ പൂര്‍ണമായും ആരംഭിക്കുന്നത്. പന്ത്രണ്ടാം തീയതി വിശദമായ മാര്‍ഗരേഖ പുറത്തിറക്കും. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു…

Read More

സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് ആരംഭിക്കും

  സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ഏഴ് വരെയായിരിക്കും ഉണ്ടാകുക. പ്ലസ് ടു പരീക്ഷകള്‍ മേയ് നാല് മുതല്‍ ജൂണ്‍ 11 വരെ നടത്തും. മാര്‍ച്ച് ഒന്ന് മുതലായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉണ്ടായിരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പ്. രണ്ട് ഷിഫ്റ്റുകളില്‍ ആയിട്ടായിരിക്കും പ്ലസ് ടു പരീക്ഷ നടത്തുക.മാസ്‌കും സാമൂഹിക അകലവും പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായിരിക്കും.

Read More