konnivartha.com : ഡി.വൈ.എഫ്.ഐ കോന്നിതാഴം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവതി യുവാക്കൾക്കായി കളിസ്ഥലം ഒരുക്കി.പെരിഞ്ഞൊട്ടയ്ക്കലിൽ സി.എഫ്.ആർ.ഡിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കളിസ്ഥലം ഒരുക്കിയത്. സി.പി. എം വട്ടമൺ ബ്രാഞ്ച് കമ്മറ്റിയംഗമായ പ്രശാന്താണ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം യുവജനങ്ങൾക്ക് കളിസ്ഥലം ഒരുക്കാൻ ഡി.വൈ.എഫ്.ഐ യ്ക്ക് വിട്ടുനൽകിയത്. കാടു പിടിച്ചു കിടന്നിരുന്ന അരയേക്കറോളം വരുന്ന സ്ഥലം ഡിവൈഎഫ്ഐ പ്രവർത്തകർ നിരപ്പാക്കി കായിക മത്സരങ്ങൾക്ക് അനുയോജ്യമാക്കി മാറ്റിയെടുത്തു. നിലവിൽ ഫുട്ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾക്കുള്ള കോർട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.സൗജന്യമായി എല്ലാവർക്കും കളിസ്ഥലം ഉപയോഗിക്കാം. കളിസ്ഥലത്തിന്റെയും, ഗ്രാമോത്സവത്തിന്റെയും ഉദ്ഘാടനം ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി ബി. നിസ്സാം നിർവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം അനീഷ് കുമാർ, ബ്ലോക്ക് സെക്രട്ടറി സി. സുമേഷ് ബ്ലോക്ക് പ്രസിഡന്റ് അഖിൽ മോഹൻ, മേഖല സെക്രട്ടറി വിപിൻ വേണു, മേഖല പ്രസിഡന്റ് ലിന്റോ തോമസ്,…
Read More