സൗജന്യ റേഷൻ വിതരണം ഇന്ന് മുതല്‍ , തിരക്കൊഴിവാക്കാൻ ക്രമീകരണം അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ വിജിലൻസ് ഇടപെടും സൗജന്യ റേഷൻ വിതരണം ഇന്ന് (എപ്രിൽ ഒന്ന്) മുതൽ ആരംഭിക്കും . തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല, വെള്ള കാർഡുകൾക്ക്) വിതരണം നടത്തും. എപ്രിൽ ഒന്നിന് പൂജ്യം, ഒന്ന് എന്ന സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, രണ്ടാം തീയതി രണ്ട്, മൂന്ന് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, മൂന്നാംതീയതി നാല്, അഞ്ച് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, നാലാം തിയതി ആറ്, ഏഴ് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, അഞ്ചാം തീയതി എട്ട്, ഒൻപത് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം. നിശ്ചിതദിവസം എത്താനാകാത്തവർക്ക് റേഷൻ വാങ്ങാൻ പിന്നീട് സൗകര്യമൊരുക്കും. ഒരുസമയം അഞ്ചുപേർ…
Read More