സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് താത്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് താത്കാലിക നിയമനം കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 19ന് രാവിലെ പത്തിനു മുമ്പായി പ്രിൻസിപ്പലിന്റെ ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്കും കൂടിക്കാഴ്ചയ്ക്കുമായി ഹാജരാകണം.

Read More

2019ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ജോൺ ബി. ഗുഡിനഫ്, സ്റ്റാൻലി എം.വിറ്റിങ്ഹാം, അകിര യോഷിനോ എന്നിവർക്കാണ് ഇത്തവണത്തെ പുരസ്കാരം. സ്മാർട്ഫോൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കുന്നതിലേക്ക് നയിച്ച ഇവരുടെ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്. റോയൽ സ്വീഡിഷ് അക്കാദമി ഒഫ് സയൻസസാണ് ബുധനാഴ്ച പുരസ്കാരം പ്രഖ്യാപിച്ചത്. ലോകത്തെ ടെക്നോളജി രംഗത്തെ മാറ്റി മറിച്ച കണ്ടുപിടിത്തമാണ് ലിഥിയം അയോൺ ബാറ്ററികൾ. സ്മാർട്ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ തുടങ്ങി ഇലക്ട്രിക് കാറുകൾക്ക് പോലും ഇന്ന് ഇവ ഊർജം നൽകുകയാണ്. വയർലെസ്സായ, ഫോസിൽ ഇന്ധനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒരു കണ്ടുപിടിത്തമാണിതെന്നാണ് പുരസ്‌കാര പ്രഖ്യാപനത്തിനിടെ നൊബേൽ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടത്.1922വിൽ ജനിച്ച ജോൺ ബി. ഗുഡിനഫ് നിലവിൽ അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ സ്റ്റാൻലി എം.വിറ്റിങ്ഹാം അമേരിക്കയിലെ തന്നെ ബിങ്ഹാംപ്ടൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. അകിര യോഷിനോയാകട്ടെ ജപ്പാനിലെ മെയ്‌ജോ യൂണിവേഴ്സിറ്റിയിലാണ് അദ്ധ്യാപകനായി ജോലി ചെയ്യുന്നത്.

Read More

കോന്നി വാർത്ത ഡോട്ട് കോം ‘ കണ്ടതും കേട്ടതും “

“കൂടത്തായി’ കൂട്ടക്കൊലപാതകം കോന്നിയിലെ നാൽക്കവലയിലും ചൂടേറിയ ചർച്ച : കൂടത്തായിൽ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ചർച്ചയ്ക്കു മങ്ങൽ ഏറ്റിട്ടുണ്ട് . നാലാൾ കൂടുന്ന കോന്നിയിലെ നാൽക്കവലയിൽ ഇപ്പോൾ ചൂടേറിയ ചർച്ച ‘കൂടത്തായി’ കൂട്ടക്കൊലപാതക ” സംഭവ വികാസം തന്നെ . ചെറിയ ചായക്കടകളിൽ ആണ് അന്തി ചർച്ച പുരോഗമിക്കുന്നത് . നാല് ദിവസമായി കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ചർച്ച കൂടത്തായി വിഷയത്തിൽ അലിഞ്ഞു . വ്യക്തികൾ തങ്ങൾക്ക് മനസ്സിൽ തോന്നിയ ‘കൂടത്തായി’ കൂട്ടക്കൊലപാതകം “അക്കമിട്ടു നിരത്തുന്നു . ഓരോ മണിക്കൂറും കിട്ടിയ “കൂടത്തായി’ കൂട്ടക്കൊലപാതക വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് കൂടുതൽ ഉഷാറാക്കുന്നവർ 55 വയസിനു മുകളിൽ ഉള്ള മുതിർന്ന പൗരന്മാർ തന്നെ . വിശേഷങ്ങൾ കാട് കയറുമ്പോൾ ചിലർ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ചർച്ചയിലേക്ക് വിഷയം വഴി തിരിച്ചു വിടാറുണ്ട് .…

Read More

ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു

ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു . പത്തനാപുരം കടയ്ക്കാമണ്ണ് അംബേക്കർ ഗ്രാമത്തിലാണ് സംഭവം . പരിക്കേറ്റ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ബാക്കി ഉള്ളവർക്ക് പുനലൂർ ആശുപത്രിയിൽ ചികിത്സ നൽകി . ഒരാളുടെ ചുണ്ട് പേപ്പട്ടി കടിച്ചു മുറിച്ചു . സംഭവം അറിഞ്ഞിട്ടും പോലീസ് എത്താൻ ഏറെ വൈകിയത് പ്രതിഷേധത്തിന് കാരണമായി .പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. ഗ്രാമത്തിലെ മൂന്നാം റോഡിൽ പ്പോട്ട് നമ്പർ 1 B യിൽ പ്രസാദ് (രാജു ) ഭാര്യ, കാർത്തിക (28). വിജയ വിലാസത്തിൽ വിജയൻ മകൻ വിഷ്ണു (12).പ്പോട്ട് നമ്പർ 2B യിൽ ആനന്ദൻ (74) . പ്പോട്ട് നമ്പർ 3 B യിൽ സേതു മകൾ സേതുലക്ഷ്മി (26).പ്പോട്ട് നമ്പർ.8B യിൽ തങ്കപ്പൻ (77) അദ്ദേഹത്തിന്റെ കൊച്ചുമകൻ അമൽ (4) . പ്ളോട്ട് നമ്പർ 32…

Read More

പ്രശസ്ത ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് തൊഴിലവസരം

പ്രശസ്ത ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് തൊഴിലവസരം ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിനു മുകളിൽ പ്രവൃത്തിപരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്സുമാർക്കാണ് തൊഴിലവസരം യു എ ഇയിലേക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിനു മുകളിൽ പ്രവൃത്തിപരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്സുമാർക്കാണ് തൊഴിലവസരം. ശമ്പളം 4500 ദിർഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു…

Read More

പിവി അഭിലാഷ് : കൊല്ലൂർ മൂകാംബിക ക്ഷേത്രം ട്രസ്റ്റിയാകുന്ന ആദ്യ മലയാളി

പിവി അഭിലാഷ് : കൊല്ലൂർ മൂകാംബിക ക്ഷേത്രം ട്രസ്റ്റിയാകുന്ന ആദ്യ മലയാളി കൊല്ലൂർ : കർണാടകയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം നടത്തിപ്പിൽ കൊല്ലം കൊട്ടാരക്കര നിവാസിയുടെകയ്യൊപ്പ് പതിഞ്ഞു .ക്ഷേത്രം ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന മുപ്പത്തിയെട്ടുകാരനായ കൊട്ടാരക്കര മേൽക്കുളങ്ങള സ്വദേശി പിവി അഭിലാഷാണ് ആ ഭക്തൻ .മൂകാംബിക ക്ഷേത്രം ട്രസ്റ്റിയാകുന്ന ആദ്യ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് അഭിലാഷ്. 1998ൽ മംഗലാപുരം എജെ ആശുപത്രിയിൽ ഫിസിയോ തെറാപ്പി പഠിക്കാൻ വണ്ടി കറിയ അഭിലാഷ്, പിന്നീട് ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായി. ഫിസിയോ തെറാപ്പിയിൽ പിജിയെടുത്ത ശേഷം എജെ ആശുപത്രിയിൽ അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ച അഭിലാഷ് വളരെ പെട്ടെന്ന് മാനേജ്‌മെന്റിന്റെ വിശ്വസ്തനായി മാറി. അഴിമതിയില്ലാത്ത സത്യസന്ധമായ പെരുമാറ്റം കർണാടക സർക്കാറിൽ വലിയ സാധീനമുണ്ടാക്കാൻ അഭിലാഷിന് കഴിഞ്ഞു.അങ്ങനെയാണ് മൂകാംബിക ക്ഷേത്ര ട്രസ്റ്റിയായും അംഗീകാരം ലഭിച്ചത് .…

Read More

ഈ കോഴികുഞ്ഞുങ്ങൾ അജോയിക്ക് നൽകുന്നത് മികച്ച വരുമാനം യൂട്യൂബ് വീഡിയോ ഉപകാരപെട്ടു

ഈ കോഴികുഞ്ഞുങ്ങൾ അജോയിക്ക് നൽകുന്നത് മികച്ച വരുമാനം യൂട്യൂബ് വീഡിയോ ഉപകാരപെട്ടു കോന്നി : സെൻസർ , ബൾബ് ,തെർമോക്കോൾ ഇത്രയും മതി മുട്ടകൾ വിരിയും .ഇങ്കുബേറ്ററിലൂടെ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു മാതൃകയാവുന്നത് കോന്നി അട്ടച്ചാക്കൽ തയ്യിൽ വീട്ടിൽ അജോയ് കെ രാജനാണ് . യൂട്യൂബ് വീഡിയോയിൽ കൃത്രിമമായി കോഴി മുട്ടകൾ വിരിയിക്കുന്നത് കണ്ടാണ് അജോയിയും ഈ മാർഗത്തിലേക്ക് തിരിഞ്ഞത് . 2017 ലാണ് ആദ്യമായി ഇങ്കുബേറ്റർ നിർമ്മിച്ചത്.. അത് വിജയകരമായതോടു കൂടി വേറെയും രണ്ട് ഇങ്കുബേറ്റർ കൂടി നിർമ്മിച്ചു.60 മുട്ടകൾ വരെ ഒരു ഇങ്കുബേറ്ററിൽ ഒരേ സമയം വെക്കാം.21 ദിവസം കഴിയുമ്പോൾ മുട്ടകൾ വിരിയാൻ തുടങ്ങും. 37. 5 ഡിഗ്രി ചൂട് വേണം മുട്ട വിരിയുവാൻ. ഈ ചൂടിൽ കൂടിയാൽ സെൻസർ പ്രവർത്തിച്ച് ബൾബ് കെടും..ഈ പ്രാവശ്യം കരിക്കോഴി മുട്ടയും നാടൻകോഴി മുട്ടയുമാണ് വിരിയിക്കാൻ വെച്ചത്‌…

Read More

കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവം; പെണ്‍കുട്ടികളും ഇരകള്‍

കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണു സിന്തറ്റിക് ഡ്രഗ്‌സ് കേരളത്തിലെത്തുന്നത്. ഡിജെ പാര്‍ട്ടികളിലും നിശാ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ പോകുന്നവരില്‍ ചിലര്‍ അവിടെ വച്ചു സിന്തറ്റിക് ഡ്രഗ് മാഫിയയുമായി പരിചയത്തിലാകും. ‘അടിപൊളി ലൈഫി’നായി പെട്ടെന്നു പണം ഉണ്ടാക്കാനുള്ള മാര്‍ഗമായാണ് പലരും ഏജന്റുമാരായി മാറുന്നത്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെ പാര്‍ട്ടികളില്‍ നിന്നു പരിചയപ്പെടുന്ന പ്രധാന വിതരണക്കാരനില്‍ നിന്നു ലഹരിമരുന്നു ചെറിയ അളവില്‍ മൊത്തമായി വാങ്ങി നഗരത്തില്‍ കൊണ്ടു വരികയാണ്. ഇവിടെ പുതുതലമുറക്കാരെയും വിദ്യാര്‍ഥികളെയുമാണ് ലക്ഷ്യമിടുന്നത്. പുതുതലമുറക്കാര്‍ക്കായി നഗരത്തില്‍ പലേടത്തും പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്നു പൊലീസില്‍ വിവരം ഉണ്ട്. ഇത്തരം പാര്‍ട്ടികളില്‍ വച്ചു ചെറിയ തോതില്‍ സിന്തറ്റിക് ലഹരി വിതരണം ചെയ്യും. അതിനായി പ്രത്യേക പാക്കേജാണ്. പുതുമുഖങ്ങള്‍ക്കു ചെറിയ തുകയ്ക്കു പ്രവേശനം അനുവദിക്കും. തുക നല്‍കിയാല്‍ പാര്‍ട്ടിയില്‍ പാടിയും ആടിയും രസിക്കാം. ഒപ്പം ലഹരിയും നുകരാം. ആവശ്യപ്പെടുന്ന…

Read More

ഡോക്ടർ ജെറി മാത്യുവിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും ലഭ്യമാണ്

ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 4 .30 മുതൽ ലഭ്യമാണ്.ബുക്കിംഗ് :phone:9061167444,9061169444

Read More

വീടും സ്ഥലവും വിൽപ്പനയ്ക്ക്

വീടും സ്ഥലവും വിൽപ്പനയ്ക്ക് കോന്നി ,അരുവാപ്പുലം ,ഐരവൺ, കൊല്ലൻപടി ,ഇളകൊള്ളൂർ മേഖലകളിൽ വീടും വസ്തുവും വില്പ്പനയ്ക്ക് (ഏജൻസികൾ ആവശ്യമില്ല ) ഫോൺ : 8281888276 ,9656572635 (വാട്സ് ആപ് Home and land for sale Home & Property For Sale (No Agency Required) Phone: 8281888276, 9656572635 (WhatsApp.)

Read More