കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പ് : കോന്നി പയ്യനാമണ്ണിലെ രാമപുരം ചന്തയെ മറക്കുവതെങ്ങനെ….. പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു മുൻപത്തെ ചന്തയുടെ പ്രൗഡി. മാവിന്റെ മുകളില്‍കയറി കോന്നിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർഥികളും കക്ഷി നേതാക്കളും കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ആരാണോ കൊടികള്‍ കൊടികൾ കെട്ടുന്നത് അത് നോക്കിയായിരുന്നു മത്സരത്തിന്റെ വീറും വാശിയും….. ——————————————————————————————————— കോന്നി പയ്യനാമണ്ണിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമപുരം ചന്ത. മലയോര മേഖലയിലെ ആളുകള്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്തിരുന്ന ജില്ലയിലെ പ്രധാന വിപണിയായിരുന്നു ഇത്. തട്ടാരേത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാമപുരംചന്ത പ്രവര്‍ത്തിച്ചു വരുന്നത് . പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു മുൻപത്തെ ചന്തയുടെ പ്രൗഡി. മാവിന്റെ മുകളില്‍കയറി കോന്നിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർഥികളും കക്ഷി നേതാക്കളും കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ആരാണോ കൊടികള്‍…
Read Moreവര്‍ഷം: 2019
ആംബുലൻസ് വിളിച്ച അജ്ഞാതൻ ഒളിവിൽ :പോലീസ് കേസ് എടുത്തു
ആംബുലൻസ് വിളിച്ച അജ്ഞാതൻ ഒളിവിൽ :പോലീസ് കേസ് എടുത്തു കോന്നി :അവശനിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കാനുണ്ടെന്ന പേരിൽ സ്വകാര്യ ആംബുലൻസ് വിളിച്ചുവരുത്തി കളിപ്പിച്ചതായി പരാതി .പരാതിയിൽമേൽ ചിറ്റാർ പോലീസ് കേസ് എടുത്തു അന്വേഷണമാരംഭിച്ചു . വടശ്ശേരിക്കരയിൽ ഒരാൾ നെഞ്ചുവേദനയെ തുടർന്ന് അവശനാണെന്നും ഉടൻ ആംബുലൻസ് അയക്കണം എന്നും ആംബുലൻസ് ഉടമ ദീപു അശോകന്റെ ഫോണിലേക്കു സന്ദേശം ലഭിച്ചത് . ഉടനെ തന്നെ ആംബുലൻസ് വടശ്ശേരിക്കരയിലേക്കു അയച്ചു . ആംബുലൻസ് ഡ്രൈവർ കോന്നി ചെങ്ങറ നിവാസി റിങ്‌സൻ സഹായം ആവശ്യപ്പെട്ടയാളുടെ ഫോണിലേക്കു തിരികെ വിളിച്ചു .വടശ്ശേരിക്കരയിൽ അല്ല മുണ്ടൻപാറയിൽ ആണെന്നും അവിടെ വരുവാൻ ആവശ്യപ്പെട്ടു .രാത്രി 11 മണിയോടെ മുണ്ടൻപാറയിൽ എത്തിയ ഡ്രൈവർ ഇതേ നമ്പറിൽ വിളിച്ചെങ്കിലും അസഭ്യ വർഷമായിരുന്നു തിരികെ ലഭിച്ചത് .തുടർന്ന് ഫോൺ ഓഫ് ചെയ്തു .ഏറെ നേരം ഇതേ നമ്പറിൽ ഡ്രൈവർ വിളിച്ചെങ്കിലും ഫോൺ…
Read Moreപത്തനംതിട്ട ജില്ലാ ജയിൽ കോന്നി അരുവാപ്പുലത്തു സ്ഥാപിക്കും : ഭൂമി ഏറ്റെടുക്കാൻ ജയിൽ വകുപ്പ് അപേക്ഷ നൽകി
പത്തനംതിട്ട ജില്ലാ ജയിൽ കോന്നി അരുവാപ്പുലത്തു സ്ഥാപിക്കും : ഭൂമി ഏറ്റെടുക്കാൻ ജയിൽ വകുപ്പ് അപേക്ഷ നൽകി കോന്നി :ജില്ലാ ജയിൽ കോന്നി അരുവാപ്പുലം വില്ലേജിലെ ചെളിക്കുഴിയിൽ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. റവന്യൂ വകുപ്പ് ഏറ്റെടുത്ത 17.25ഏക്കർ സ്ഥലംജയിൽ വകുപ്പിന് വിട്ടുനൽകും.ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജയിൽ വകുപ്പ് സർക്കാരിലേക്ക് അപേക്ഷ നൽകി.നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു നോഡൽ ഓഫീസറെയും ജയിൽ വകുപ്പ് നിയമിച്ചിട്ടുണ്ട്.അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി യു പി സ്‌കൂൾ – കുളത്തു മണ്ണ് റോഡിലൂടെ അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ചെളിക്കുഴിയിൽ എത്താം . മിച്ച ഭൂമി എന്ന് കണ്ടെത്തിയ ഈ സ്ഥലത്തു മുൻപ് കയ്യേറ്റ ശ്രമങ്ങൾ നടന്നിരുന്നു . സി പി ഐ എം ഭൂമി പിടിച്ചെടുക്കൽ സമരം നടത്തിയതും ഇവിടെയായിരുന്നു . മൂന്നു വർഷം മുൻപാണ് ഈ സ്ഥലം ജില്ലാ ജയിലിനു അനുജോജ്യ മാണെന്ന് കണ്ടെത്തിയത്…
Read More108 ആംബുലൻസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു അപകടം നടന്നാല്‍ 108-ല്‍ വിളിച്ചോളൂ
108 ആംബുലൻസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു അപകടം നടന്നാല്‍ 108-ല്‍ വിളിച്ചോളൂ കോന്നി : അപകടത്തിൽ പെടുന്നവരെ സൗജന്യമായി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുവാൻ ഉള്ള 108 ആംബുലൻ സിന്റെ സേവനം കോന്നി താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കി .ആംബുലൻസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .108 എന്ന നമ്പറിലൂടെയും ആൻഡ്രോയ്ഡ് ആപ് വഴിയും സേവനം ലഭിക്കും. നഗര പ്രദേശങ്ങളിൽ 15 മിനിറ്റിനുള്ളിലും ഗ്രാമപ്രദേശത്ത് 20 മിനിറ്റിനുള്ളിലുംആംബുലൻസ് എത്തും .പ്രത്യേക സോഫ്റ്റ്‌വെയർ വഴിയാണു സെന്ററിലെ കംപ്യൂട്ടറിലേക്കു കോളുകൾ വരുന്നത്മോണിറ്ററിൽ അപകടസ്ഥലം രേഖപ്പെടുത്തിയാൽ അതിനു തൊട്ടടുത്തുള്ള ആംബുലൻസ് തിരിച്ചറിയാനാകും ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യനുമാണ് ഉണ്ടാകുക. കോൾ സെന്ററിൽനിന്നു മെഡിക്കൽ ടെക്‌നിഷ്യനുമായി ബന്ധപ്പെട്ട്, അപകടസ്ഥലത്തിന്റെ വിവരം നൽകുംഅപകടത്തിൽപെട്ടവർക്കു മുൻകരുതൽ എടുക്കണമെങ്കിൽ, വിളിച്ച ആളിന് കോൺഫറൻസ് കോൾ മുഖേന ടെക്‌നിഷ്യനുമായിസംസാരിക്കാം…
Read Moreകോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : കോൺഗ്രസ്സിന് നിർണ്ണായക മണ്ഡലം
കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : കോൺഗ്രസ്സിന് നിർണ്ണായക മണ്ഡലം കോന്നി ഉൾപ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധചെലുത്തേണ്ടപാർട്ടി കോൺഗ്രസ്സ് തന്നെ .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാലിലും യു ഡി എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത് .കോന്നി ,വട്ടിയൂർക്കാവ് ,എറണാകുളം മണ്ഡലങ്ങൾ കോൺഗ്രസ്സിന്റെയും മഞ്ചേശ്വരത്തു മുസ്‌ലിം ലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ് . അടൂർ പ്രകാശിലൂടെ യു ഡി എഫ് കോന്നി മണ്ഡലം നിലനിർത്തിയിരുന്നു .കോൺഗ്രസ്സിന് സുരക്ഷിതമായ മണ്ഡലമായിരുന്നു കോന്നി .പത്തനംതിട്ട ഡിസി സിയ്ക്കും കെ പി സി സിയ്ക്കും മുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷ സമിതിയായ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയാകും കോന്നി മണ്ഡലത്തിലെ സ്ഥാനാർഥിയെ കണ്ടെത്തുക ,അങ്ങനെ വന്നാൽ ഏറെ സ്വാധീനം ഉള്ള അടൂർ പ്രകാശ് നിർദ്ദേശിക്കുന്ന ” വ്യക്തിയുടെ “സ്ഥാനാർഥിത്വം പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയ്ക്കു അംഗീകരിക്കേണ്ടി വരും .കോന്നിയിലെ…
Read Moreകോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു
കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ 21 ന് വോട്ടെടുപ്പ്. ഒക്ടോബർ 24 ന് വോട്ടെണ്ണൽ. മഞ്ചേശ്വരം, എറണാകുളം, അരൂർ , വട്ടിയൂർക്കാവ് എന്നിവിടെയും ഉപതിരഞ്ഞെടുപ്പുകൾ : കോന്നി രാഷ്ട്രീയ ചൂടിലേക്ക്. യു ഡി എഫ്, എൽ ഡി എഫ് തികഞ്ഞ വിജയ പ്രതീക്ഷയിൽ ബി ജെ പി യുടെ വിജയ സാധ്യതാ ലിസ്റ്റിൽ കോന്നിയും. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കോന്നി, മഞ്ചേശ്വരം , എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മുപ്പതാണ്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്
Read Moreഅപര്‍ണ്ണ ലവകുമാറിൽ നന്മകൾ മനസ്സിൽ ജനിച്ചപ്പോൾ കേരള പൊലീസിന് മൊത്തം അഭിമാനം
അപര്‍ണ്ണ ലവകുമാറിൽ നന്മകൾ മനസ്സിൽ ജനിച്ചപ്പോൾ കേരള പൊലീസിന് മൊത്തം അഭിമാനം നന്മ ചെയ്യണമെന്ന ചിന്ത മനസ്സിൽ ഉണ്ടാകുമ്പോൾ ആണ് ജീവകാരുണ്യത്തിനു നൂറു ശതമാനം മാർക്ക് ലഭിക്കുന്നത് .തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന അപര്‍ണ്ണ ലവകുമാർ തനിക്കു അനുഗ്രഹമായി കിട്ടിയ തലമുടി, തൃശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തു. മൂന്നുവര്‍ഷം മുമ്പും തന്‍റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി അപര്‍ണ്ണ ദാനം നല്‍കിയിരുന്നു.. ഇതിനു മുൻപും അപർണ്ണയുടെ കാരുണ്യ സ്പർശം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ആശുപത്രിയിൽ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാൾക്ക് തന്‍റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയത് വാർത്തയായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത്…
Read Moreകോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി
കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമാണ് കോന്നി. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട ജില്ലയിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോന്നി വനമേഖല ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിലനിൽക്കുന്ന ഒരിടമാണ്.ഇന്ന് കോന്നി യെ കാർന്നുതിന്നുന്ന “ക്യാൻസർ “രോഗമാണ് വ്യാവസായിക പാറഖനനം . ഒരു നിയന്ത്രണവും ഇല്ലാതെ കോന്നി യുടെ വന മേഖലയിൽ പോലും അനധികൃത പറ ഖനനം ആണ് . സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു കൊണ്ട് പയ്യനാമണ്ണിലും , അരുവാപ്പുലം ഊട്ടുപാറയിലും കലഞ്ഞൂർ പഞ്ചായത്തു മേഖലയിലും കൂണ് പോലെ പാറഖനനം , പ്രമാടം പഞ്ചായത്തു പരിധിയിൽ തുടിയുരുളി പാറയുടെ മുക്കാലും അപ്രതീക്ഷമായി…
Read Moreപത്തനംതിട്ടയിൽ കാലാവസ്ഥ സമരം .. പ്രകൃതിയ്ക്ക് വേണ്ടി വേറിട്ട കൂടിച്ചേരൽ
പത്തനംതിട്ടയിൽ കാലാവസ്ഥ സമരം .. പ്രകൃതിയ്ക്ക് വേണ്ടി വേറിട്ട കൂടിച്ചേരൽ ജീവിക്കാനുള്ള തിരക്കിൽ നാം മറക്കുന്ന ഒരു കാര്യം ആണ് നമ്മുടെ പ്രകൃതിയും അതിന്റെ വ്യതിയാനങ്ങളും. ഒരുപക്ഷെ ഒരു കൊച്ചു കുട്ടി നോക്കുന്ന പോലെ നാം സംരക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ പ്രകൃതി ആ ഉത്തരവാദിത്തം മറന്നു നമ്മൾ പരമാവധി ചൂക്ഷണം ചെയ്യുകയാണ്, ഇതിനൊരു അറുതി വറുത്തനും ഒപ്പം ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇത്തരമൊരു സമരം. ലോകത്തിലെ മുഴുവൻ യുവജനങ്ങളും ഏറ്റെടുക്കുന്ന ഈ സമരത്തിൽ നമുക്കും പങ്കാളികളായി അണിചേരാം…… ഇന്ത്യയിലെ തന്നെ ഏറ്റവും ശുദ്ധ വായു ലഭിക്കുന്ന പത്തനംതിട്ട ജില്ലയെ കൂടുതൽ കരുത്താനുള്ള സന്ദേശമായി ഒരു കൂട്ടായ്മ പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്നു, ഈ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുപ്പതിന് പത്തനംതിട്ട മുനിസിപ്പൽ ബസ്റ്റാൻഡിൽ നടക്കുന്ന ആഗോള സമരത്തിൽ പങ്കെടുക്കാൻ ഏവർക്കും സ്വാഗതം Contact number 9061681818
Read Moreവന മേഖലയിൽ കഞ്ചാവ് തോട്ടവും നഴ്സറിയും
വന മേഖലയിൽ കഞ്ചാവ് തോട്ടവും നഴ്സറിയും: മലയടിവാരത്തിലെ വനാന്തർ ഭാഗത്ത് കഞ്ചാവ് കൃഷി എക്സൈസ് ഇന്റെലിജൻസ് ബുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബി ലെയും, അഗളി എക്‌സൈസ് റേഞ്ചിലേയും എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.അനൂപ്, കൃഷ്ണൻ കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും , മുക്കാലി ഫോറെസ്റ്റ് സ്റ്റേഷനും സംയുക്തമായി അട്ടപ്പാടി മേഖലയിലെ ഗോട്ടിയാർ കണ്ടി,കുറുക്കത്തി കല്ല് വന മേഖലയിൽ നടത്തിയ പരിശോധനയിൽ, ഗോട്ടിയാർ കണ്ടി ഊരിൽ നിന്നും ഉദ്ദേശം 6 km പടിഞ്ഞാറു മാറി കാണുന്ന കന്നുമലയുടെ പടിഞ്ഞാറെ ചേരുവിൽ നടത്തിയ പരിശോധന യിൽ ഒരു ഏക്കറോളം വരുന്ന സ്ഥലത്തു, 70 തടങ്ങളിൽ ആയി വളർത്തി വന്ന ഉദ്ദേശം രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. തൊട്ടു അടുത്ത് തന്നെ കഞ്ചാവ് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ കഞ്ചാവ് നഴ്സറി യും നശിപ്പിച്ചു. ഒരിടവേളക്ക്…
Read More