പുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം കോന്നി : കൂടുതൽ വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തുകൾ വിഭജിച്ചു പുതിയ ഗ്രാമപഞ്ചായത്തുകൾ രുപീകരിക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു . കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടാണ് പിന്മാറ്റം എന്നറിയുന്നു . വിസൃതമായ ഗ്രാമപഞ്ചായത്തുകൾ നൂറുകണക്കിനുണ്ട് . പത്തോ പന്ത്രണ്ടോ വാർഡുകൾ നിലനിർത്തിയ ശേഷം ബാക്കി വരുന്ന വാർഡുകൾ ചേർത്ത് പുതിയ പഞ്ചായത്തിന് രൂപം നൽകുവാൻ ആയിരുന്നു തീരുമാനം .അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും പൂർത്തിയാക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പ് തീരുമാനിച്ചത് .സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും 40 പഞ്ചായത്തുകളെങ്കിലും വിഭജിക്കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ്ഒടുവിൽ തീരുമാനിച്ചത് .ജനസംഖ്യ 27,430-ൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടറിഞ്ഞതോടെ തൽക്കാലം വിഭജനം ഉണ്ടാകില്ല .941 പഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് ഇപ്പോൾ ഉള്ളത് വിഭജന…
Read Moreവര്‍ഷം: 2019
കാനഡ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ടോം വര്‍ഗീസ് മത്സരിക്കും
പത്തനംതിട്ട : പൊതുതിരഞ്ഞെടുപ്പിനായി കാനഡ ഒരുങ്ങുമ്പോള്‍ ചരിത്രം കുറിക്കാനൊരുങ്ങി റാന്നിക്കാരന്‍ ടോം വര്‍ഗീസ്. ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഏക മലയാളി സാന്നിധ്യമാണ് റാന്നി കണ്ടംപേരൂര്‍ കപ്പമാമൂട്ടില്‍ കുടുംബാംഗമായ ടോം. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മിസ്സിസാഗമാള്‍ട്ടണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. എതിരാളിയാകട്ടെ നിസാരക്കാരനല്ല. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അടുപ്പക്കാരനും ഫെഡറല്‍ മന്ത്രിയുമായ നവദീപ് ബെയ്ന്‍സിനെയാണ് എതിര്‍ക്കുന്നത്. A better ‘TOM’orrow എന്ന തലവാചകവുമായി പ്രചാരണത്തില്‍ സജീവമാകുകയാണ് അദ്ദേഹം. ഒക്ടോബര്‍ 21ലെ വിധിയെഴുത്തും അനുകൂലമാണെങ്കില്‍ പുതിയൊരധ്യായമാകും അന്നു കുറിക്കപ്പെടുക കേരളത്തില്‍ ജനിച്ച, വടക്കന്‍ അമേരിക്കയിലെ ആദ്യ പാര്‍ലമെന്റംഗം എന്ന അപൂര്‍വ നേട്ടം. കപ്പമാമൂട്ടില്‍ കെ.ടി.വര്‍ഗീസിന്റെയും ചിന്നമ്മയുടെയും മകനായ ടോം 33 വര്‍ഷം മുമ്പാണ് കാനഡയില്‍ കുടിയേറിയത്. നാട്ടില്‍ ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിച്ച പരിചയവുമായി കാനഡയില്‍ എത്തിയ അദ്ദേഹം ടൊറന്റോ രാജ്യാന്തര വിമാനത്താവളം കണ്‍ട്രോള്‍…
Read Moreഓണം ബമ്പർ അടിച്ചത് ആറ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിന്, വിജയികൾ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാർ
ഓണം ബമ്പർ ഒന്നാം സമ്മാനം 12 കോടി രൂപ കരുനാഗപ്പള്ളി ചുങ്കത്തു ജൂവലറിയിലെ 6 ജീവനക്കാർ ചേർന്ന് എടുത്ത ഭാഗ്യ കുറിയ്ക്ക് .ഇന്നലെ വൈകിട്ട് എടുത്ത രണ്ടു ഭാഗ്യക്കുറിയിലെ ഒരെണ്ണമാണ് ഭാഗ്യം നേടിക്കൊടുത്തത് . റോണി, വിവേക്, രതീഷ്, സുബിന്‍, രംജിം, രാജീവന്‍ എന്നിവർക്കാണ് സമ്മാനം , കോട്ടയം വൈക്കം ,തൃശൂർ അന്നമനട ,ചവറ ,ശാസ്‌താംകോട്ട എന്നീ സ്വദേശികളാണ് .ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. ആലപ്പുഴയിലെ കായംകുളം സ്വദേശി ശിവൻകുട്ടിയുടെ ശ്രീമുരുക ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ശ്രീമുരുക ഏജൻസിയുടെ കരുനാഗപ്പള്ളി ഓഫീസിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയില്‍ കിട്ടും
Read Moreകുളവിക്കൂട് നാടിന് ആപത്തും ജീവഹാനിയും
കുളവിക്കൂട് നാടിന് ആപത്തും ജീവഹാനിയും —————– കോന്നി പഞ്ചായത്തു എട്ടാം വാർഡിൽ പെരിഞ്ഞോട്ടക്കൽചരിവ് പറമ്പിൽ കണ്ണൻ കുറുപ്പിന്റെ വീടിന് സമീപം ഉള്ള അയൽ വാസിയുടെ പറമ്പിൽ ഉള്ള മരത്തിൽ ആണ് വലിയ കുളവിക്കൂട് ഉള്ളത് . പക്ഷികളും മറ്റും ഈ കുളവിക്കൂട് ഇളക്കിയാൽ നാടിനു മൊത്തം ആപത്താണ് .വലിയ കുളവിക്കൂട് സമീപവാസികളുടെ ജീവനുതന്നെ ആപത്താണ് . ഈ വിഷയത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഇടപെടുക . ഇല്ലെങ്കിൽ വലിയ ഒരു ദുരന്തം ഉണ്ടാകും എന്ന് നാട്ടുകാർ ഭയപ്പെടുന്നു . കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :9946362716
Read Moreഡോക്ടർ ജെറി മാത്യു നയിക്കുന്ന അസ്ഥി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൽ പേരുകൾ രജിസ്റ്റർ ചെയ്യാം
ഡോക്ടർ ജെറി മാത്യു നയിക്കുന്ന അസ്ഥി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൽ പേരുകൾ രജിസ്റ്റർ ചെയ്യാം ———————– “കോന്നി വാർത്ത ഡോട്ട് കോം ” ഓൺലൈൻ ന്യൂസ് പോർട്ടറിന്റെ സഹകരണത്തോടെ ഇന്ത്യയിലെ പ്രശസ്ത അസ്ഥി രോഗ നിർണ്ണയ വിദഗ്ധ ഡോക്ടർ ജെറി മാത്യു നയിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഉടൻ കോന്നിയിൽ നടക്കും . അസ്ഥി രോഗ സംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ഡോക്ടറുടെ സേവനം വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ മെഡിക്കൽ ക്യാമ്പിനു ” കോന്നി വാർത്ത ” മുൻതൂക്കം നൽകുന്നത് . മെഡിക്കൽ ക്യാമ്പിലെ പരിശോധനകൾ പൂർണ്ണമായും സൗജന്യമാണ് . . മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം : പേര് , വയസ്സ് ,വിലാസം , ഫോൺ നമ്പർ എന്നിവ താഴെകാണുന്ന വിലാസത്തിലോ , വാട്സ് ആപ്പ് നമ്പറിലോ അയക്കുക .…
Read Moreഅച്ചൻകോവിൽ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ സ്ഥലങ്ങളിലെല്ലാം മെറ്റൽ നിരത്തുന്ന ജോലികൾ നടന്നുവരുന്നു
അച്ചൻകോവിൽ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ സ്ഥലങ്ങളിലെല്ലാം മെറ്റൽ നിരത്തുന്ന ജോലികൾ നടന്നുവരുന്നു ——————– അച്ചന്‍കോവില്‍ നിവാസികളുടെ ചിരകാലസ്വപ്നമായ അച്ചന്‍കോവില്‍ റോഡ് നിര്‍മാണം തുടങ്ങി.റോഡിന്റെ തകര്‍ച്ച അച്ചന്‍കോവില്‍ നിവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ വിവരം അധികൃതരില്‍ എത്തിയതോടെയാണ് നിര്‍മാണമാരംഭിച്ചത് പുനലൂർ-പത്തനാപുരം പാതയിൽ നിന്നാരംഭിക്കുന്ന അലിമുക്ക്-അച്ചൻകോവിൽ വനപാതയുടെ നവീകരണ ജോലികളാണ് ഇപ്പോൾ നടക്കുന്നത് .നബാർഡിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ചാണ് നവീകരണം.വർഷമായി വന പാത തകർന്നുകിടക്കുകയാണ് മണ്ണുനീക്കിയ ഭാഗത്ത് മെറ്റലുകൾ നിരത്തിത്തുടങ്ങിയിട്ടുണ്ട്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തെ തുടർന്നാണ് റോഡ് നവീകരണം തുടങ്ങിയത് .കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. പാത തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും വകുപ്പുകളുടെ ശീതസമരം കാരണം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല .വനം വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യുമായ കെ രാജു ഇടപെട്ട് വനം വകുപ്പിന്റെ തടസം ഒഴിവാക്കിയതോടെ റോഡിന് ശാപമോഷം…
Read Moreകോന്നിയിൽ നേഴ്സിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
കോന്നിയിൽ നേഴ്സിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് കോന്നി മേഖലയിൽ പുതിയതായി തുടങ്ങുന്ന സ്വകാര്യ ആശുപത്രിലേക്ക് നേഴ്സിങ് സ്റ്റാഫ് ,മറ്റു വിവിധ തസ്തികയിൽ തൊഴിൽ അവസരം ഉടൻ ബന്ധപ്പെടുക :ഫോൺ : 9496401234 , 9846729418 Staff Nurse Vacancy in konni —————————– Nursing staff and various other employment opportunities in a newly opened private hospital in Konni region Contact: 9496401234, 9846729418
Read Moreലൈവ് …ആറന്മുള വള്ളംകളി 2019 ആറന്മുള ഉത്രട്ടാതി ജലമേള
ലൈവ് …ആറന്മുള വള്ളംകളി 2019 ആറന്മുള ഉത്രട്ടാതി ജലമേള കടപ്പാട് : ദൂരദർശൻ മലയാളം
Read Moreഎം എസ്സ് ഇ അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക്
എം എസ്സ് ഇ അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ എം എസ്സ് ഇ അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കോന്നി ഐരവൺ കേശവപുരം വീട്ടിൽ ഹർഷ ഹരിദാസിന് അഭിനന്ദനങ്ങൾ . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാർഥിനിയാണ് .കോന്നി ഐരവൺ എം കെ ലത സ്‌കൂളിലെ പൂർവ്വ വിദ്യാർഥിനിയാണ് . : സി കെ ഹരിദാസ് ഉഷാകുമാരി എന്നിവരുടെ മകളാണ് .
Read Moreചൊവ്വയിലേക്ക് “കോന്നി വാർത്ത”യും പാസ്സെടുത്തു . നാസയുടെ മാർസ് റോവറിൽ ” കോന്നി വാർത്തയുടെ പേരും
ചൊവ്വയിലേക്ക് “കോന്നി വാർത്ത”യും പാസ്സെടുത്തു . നാസയുടെ മാർസ് റോവറിൽ ” കോന്നി വാർത്തയുടെ പേരും —————————————————————————————– 2020 ൽ നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന മാർസ് റോവറിൽ ” കോന്നി വാർത്ത ” യുടെ പേരും എത്തുന്നു . ഇന്ത്യയിൽ നിന്നും പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യ ഓൺലൈൻ ന്യൂസ് പോർട്ടൽ ആണ് “കോന്നി വാർത്ത “. ചൊവ്വയിലേക്ക് മനുക്ഷ്യരെ എത്തിക്കാനുള്ള പദ്ധതിയാണ് മാർസ് റോവറിലൂടെ നാസ ലക്ഷ്യമിടുന്നത് . എല്ലാവർക്കും ചൊവ്വയിലേക്ക് പോകാൻ കഴിയില്ലെങ്കിലും ചൊവ്വയിൽ എത്തുന്ന റോവറിലെപ്രത്യേക ഭാഗത്തു മൈക്രോ ഷിപ്പിൽ പേരുകൾ ആലേഖനം ചെയ്യും . പേരുകൾ ചേർക്കുന്ന തീയതി ഈ മാസം 30 നു അവസാനിക്കും . “കോന്നി വാർത്തയുടെ “പേര് രജിസ്റ്റർ ചെയ്തതോടെ ബോർഡിങ് പാസ്സ് നാസ അയച്ചുതന്നു . ഇന്ത്യയിൽ നിന്ന് ഇതുവരെ 12 .5 ലക്ഷം ആളുകൾ…
Read More