നഴ്‌സുമാർക്ക് അവസരം

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക്  IELTS/OET പാസായ നഴ്‌സുമാർക്ക് അവസരം. നഴ്‌സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റും നേടാനാവുന്ന ഗ്ലോബൽ ലേണേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം. യു.കെയിലെ എൻ.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളിൽ സൗജന്യ നിയമനം നൽകും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ  [email protected] എന്ന മെയിലേക്ക് അയയ്ക്കണം. ഫോൺ: 0471-2329440/41/42/43.

Read More

കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിയ്ക്കുക

  കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികള്‍ ആവണിപ്പാറയെ മറന്നോ കോന്നി നിയോജകമണ്ഡലത്തിലെ അവസാന ബൂത്തായ ഒറ്റപ്പെട്ട ആവണിപ്പാറയെ മുന്നണി സ്ഥാനാര്‍ഥികള്‍ മറന്നു പോയോ എന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു . പേരിനു രണ്ടു പോസ്റ്റര്‍ ഒട്ടിച്ചു . തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ ആരും നേടിതന്നില്ല . അക്കരെ ഇക്കരെ കടക്കുവാന്‍ ഒരു പാലം വേണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ് . വനം വകുപ്പ് തടസം നില്‍ക്കുന്നതിനാല്‍ കോന്നി മണ്ഡലത്തിലെ അരുവാപ്പുലം ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനിക്കാര്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചത് അംഗന്‍ വാടിയില്‍ പോളിങ് സ്റ്റേഷന്‍ ഒരുക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരോട് . കോന്നി അരുവാപ്പുലം ആവണിപ്പാറ ഗിരിജന്‍ കോളനി (212)അംഗന്‍ വാടി ബൂത്തില്‍ 66 വോട്ടര്‍മാര്‍ ഉണ്ട് .36 സ്ത്രീ വോട്ടര്‍മാര്‍ . എല്ലായിടത്തും ഒന്നില്‍ കൂടുതല്‍ തവണ സ്ഥാനാര്‍ഥികള്‍ ചെന്നിട്ടും ആവണിപ്പാറയെ മറന്നു എന്നും…

Read More

പരസ്യപ്രചാരണം ഇന്ന്(19)വൈകിട്ടു വരെ മാത്രം

കോന്നി നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന്(19.10.2019) വൈകിട്ട് ആറു വരെ മാത്രം. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന അവസാനസമയത്തിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. 20ന് നിശബ്ദ പ്രചരാണത്തിന് അവസരമുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

Read More

കാനഡയില്‍ നിന്നും കോന്നി കൊന്നപ്പാറ വഴി അഞ്ചലിലേക്ക് ഒരു ഗാനാമൃതം

      കുഞ്ഞു ശബ്ദത്തില്‍ അതിമനോഹരമായി പാടുന്ന ലിയോന ഡെയ്‌സ് റോബിൻ എന്ന കൊച്ചു കലാകാരി അങ്ങ് കാനഡയില്‍ നാലാം ക്ലാസിലാണെങ്കിലും മലയാളത്തിലെ ഒട്ടുമിക്ക ഗാനങ്ങളും ഹൃദയസ്പര്‍ശമാണ് . ഇതിനോടകം നിരവധി മലയാള ഗാനങ്ങള്‍ പാടി ജനഹൃദയം കീഴടക്കി .സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറുകയാണ് ലിയോന ഡെയ്‌സ് റോബിൻ. കാനഡ സെന്‍റ് ആല്‍ബെര്‍ട്ട് കത്തോലിക്ക് സ്കൂളിലാണ് പഠിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ നൂറുകണക്കിന് ഗാനങ്ങൾ പാടി ശ്രദ്ധ നേടി . ഓരോ ഗാനവും പലകുറി കേട്ട് പഠിച്ചാണ് പാടുന്നത് . കോന്നി കൊന്നപ്പാറ തെക്കേചരുവില്‍ സോജി റോബിന്‍റെയും അഞ്ചല്‍ നിവാസി റോബിന്‍ നൈനാന്‍റെയും ഏക മകളാണ് ലിയോന .സോജി കാനഡയില്‍ നേഴ്‌സായും റോബിൻ ആമസോണിലും ജോലി ചെയ്യുന്നു . ലിയോന ഡെയ്‌സ് റോബിന് എല്ലാ ഭാവുകങ്ങളും നേരുന്നു  

Read More

കോന്നി ഉപതെരഞ്ഞെടുപ്പും ചില കുടുംബവൃത്താന്തവും

1962 ൽ കോന്നിയിൽ നടന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ഓര്‍മ്മകള്‍ ജിതേഷ് ജി ഉപതെരഞ്ഞെടുപ്പ്‌ ചൂട്‌ കൊടുമ്പിരി കൊണ്ട കോന്നിയിൽ മുൻപ്‌ ഒരുതവണ ഉപതെരഞ്ഞെടുപ്പ്‌ നടന്നിട്ടുള്ള കാര്യം പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല‌. 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ സ്ഥലം എം എൽ എ യായിരുന്ന ചിറ്റൂർ ഹരിശ്ചന്ദ്രൻ നായരുടെ ദേഹവിയോഗത്തെ തുടർന്ന് 1962 മെയ്‌ 13 നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. കോൺഗ്രസിലെ എം രവീന്ദ്രനാഥൻ നായരും കമ്യൂണിസ്റ്റ്‌ പാർട്ടിയിലെ പന്തളം പി ആറും തമ്മിലായിരുന്നു മത്സരം. ഞാനിത്‌ കൃത്യമായി ഓർത്തുവെക്കാൻ കാരണം ശ്രീ എം രവീന്ദ്രനാഥ്‌ എന്റെ ഭാര്യ ഉണ്ണിമായയുടെ വല്ല്യപ്പൂപ്പനും എതിരെ മത്സരിച്ച പന്തളം പി ആർ എന്റെ അച്ഛന്റെ കസിനും (തട്ടയിൽ ഇടയിരേത്ത്‌ കുടുംബം) ആയതിനാലാണു. വാശിയേറിയ മത്സരത്തിനൊടുവിൽ ഭാര്യയുടെ വല്ല്യപ്പൂപ്പനായ എം രവീന്ദ്രനാഥ്‌ ജയിച്ച്‌ എം എൽ ആയി. 1962 മുതൽ 1965…

Read More

പട്ടയ സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗ്രാമ സംഗമം : പ്രക്ഷോഭ സമരത്തിന് ജനകീയ പിന്തുണ

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വാഴപ്പാറ, മാങ്കോട്, പൂങ്കുളഞ്ഞി, ചിതൽ വെട്ടി പ്രദേശങ്ങളിൽ കഴിയുന്ന 2000 ത്തിൽപ്പരം കുടുംബങ്ങൾ 1971 മുതൽ താമസക്കാരായ ജനങ്ങൾക്ക് പട്ടയം ഒരു സ്വപ്നമാണ്. തെരഞ്ഞെടുപ്പ് വേളകളിൽ എല്ലാവർക്കും പട്ടയം എന്ന് എല്ലാ പാർട്ടികളും പറയാറുണ്ടെങ്കിലും ഈ വിഷയത്തിൻമേൽ നാളിതുവരെയായി ശാശ്വതമായ നടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പത്തനാപുരം പഞ്ചായത്ത് വാഴപ്പാറ മൂന്നാം വാര്‍ഡ് മെംബര്‍ ഷീജാ ചന്ദ്രബാബുവിന്‍റെ നേതൃത്വത്തിൽ വാഴപ്പാറ ആഗ്രോ സർവ്വീസ് സെന്ററിൽ ചേർന്ന ഗ്രാമ സംഗമം അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യാൻ ഉത്ഘാടനം ചെയ്തു. ഷീജാ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു . നവാസ് മൗലവി ഫാറൂക്ക്, രമണൻനായർ, കൃഷ്ണൻകുട്ടി, ദാമോദരൻ, സരോജ, പി.പി.തോമസ്, ഗബ്രിയേൽ, സോമൻകുഞ്ഞ്, ഭാസ്കരൻ, ഷിബു ഗോപി, സുകുമാരൻ എന്നിവർ സംസാരിച്ചു . കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ശ്രദ്ധയിൽപ്പെടുത്തുവാനും താമസക്കാരായ മുഴുവൻ ജനങ്ങൾക്കും റീസർവ്വേ…

Read More

തുലാ മഴയെത്തി : ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തുലാവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ കൊല്ലം,​ ആലപ്പുഴ,​ എറണാകുളം,​ ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട് തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ മൺസൂണിന് തുടക്കമായി. നാളെ സംസ്ഥാനത്ത് പത്തു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശമുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

Read More

കൊക്കാത്തോടിന് ലഭിച്ച ആംബുലന്‍സ്സ് ” നിരത്തില്‍” തന്നെ : പാര്‍ക്കിങ് സ്ഥലം ഇല്ല . ഷെഡ് ഇല്ല : ഈ ആംബുലന്‍സ്സ് നശിക്കുന്നു

  കോന്നി :അത്യാഹിതമുണ്ടായാൽ ധൈര്യമായി വിളിക്കൂ, 108 ആംബുലൻസ് നിരത്തിലുണ്ട്… കൊക്കാത്തോട്ടില്‍ ഇതിന്‍റെ സ്ഥാനം റോഡില്‍(നിരത്തില്‍ ) തന്നെ . മഴയും വെയിലുമേറ്റ് ഈ ആംബുലൻസ് കഴിഞ്ഞ ഏതാനും ദിവസമായി റോഡില്‍ തന്നെ . പാര്‍ക്കിങ് സ്ഥലം ഇല്ല . കൊക്കാത്തോട് പ്രാഥമിക ആശുപത്രിയ്ക്ക് ലഭിച്ച 108 സേവന ആംബുലന്‍സ്സ് ഇടുവാന്‍ സ്ഥലം ഇല്ല . റോഡില്‍ കിടന്നു ആംബുലന്‍സ്സ് ഉച്ചത്തില്‍ സൈറണ്‍ മുഴക്കിയാലും തിരിഞ്ഞു നോക്കാന്‍ ആളില്ല . ഒരു ഷെഡ് കെട്ടി ആംബുലന്‍സ്സ് ഇടുവാന്‍ പോലുമുള്ള നടപടി ആരോഗ്യ വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നും ഇല്ല . കേരള സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ച ആംബുലന്‍സ്സ് കാലക്രമേണ നശിക്കും . കൊക്കാത്തോട് എന്ന വനാന്തര ഗ്രാമത്തിന് പുണ്യമായി ലഭിച്ച ഈ ആംബുലന്‍സ്സ് എത്രയും വേഗം സംരക്ഷിക്കണം .

Read More

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഓണ്‍ലൈന്‍ ആദ്യ സര്‍വ്വേ ഇന്ന് ഒന്നാമത്തെ ചോദ്യം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഓണ്‍ലൈന്‍ ആദ്യ സര്‍വ്വേ ഇന്ന് ഒന്നാമത്തെ ചോദ്യം —————— ചോദ്യം ഒന്ന് : അടൂര്‍ പ്രകാശ് എം എല്‍ എ സ്ഥാനം രാജി വെക്കണമായിരുന്നോ .. ? ഉത്തരം കമന്‍റ് ചെയ്യുകയോ 8281888276 എന്ന വാട്സാപ് നമ്പറില്‍ അയക്കുകയോ [email protected] എന്ന മെയില്‍ ഐഡിയില്‍ അയക്കുകയോ ചെയ്യാം . എല്ലാ സുഹൃത്തുക്കളുടെയും സജീവ ചര്‍ച്ച ഉണ്ടാകണം . സ്നേഹപൂര്‍വ്വം … ടീം കോന്നി വാര്‍ത്ത ഐറ്റി സെല്‍

Read More

കോന്നി മണ്ഡലത്തിന്‍റെ വരും കാല വികസനം : സമഗ്ര റിപ്പോര്‍ട്ട് സ്ഥാനാര്‍ഥികള്‍ക്ക് കൈമാറി

കോന്നി : കോന്നി നിയോജക മണ്ഡലത്തിന്‍റെ വരും കാല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് രണ്ടു മാസക്കാലമായി ഓരോ വാര്‍ഡ് തലത്തിലും നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് സ്ഥാനാർത്ഥികൾക്ക് കൈമാറി . നിയോജകമണ്ഡലത്തിലെ വികസനം എങ്ങനെ വേണം എന്നുള്ള ജനകീയ സര്‍വ്വേയുടെ പ്രസക്ത ഭാഗങ്ങളാണ് കൈമാറിയത് . ഐ റ്റി മേഖലയിലെ വിദക്തരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു കോന്നി നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ രൂപവത്കരിച്ച കൂട്ടായ്‌മയായ “വിഷൻ കോന്നി”യാണ് സര്‍വ്വെ നടത്തിയത് . കോന്നിയുടെ സമഗ്ര വികസനത്തിനായി വളരെ അധികം പദ്ധതികള്‍ വിവിധ ഭരണ കാലഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ ഇവയില്‍ പലതും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. ഇതിനു പ്രധാന കാരണം ശരിയായ വിലയിരുത്തലോ പഠനങ്ങളോ ഇല്ലാതെയാണ് പദ്ധതികൾ ആസൂത്രണം ചെയ്‌തത്‌ എന്നാണ് ജനം പറയുന്നത് . ഇത്തരത്തിൽ മുടങ്ങികിടക്കുന്നതും ഇനി നടപ്പിലാക്കേണ്ടതുമായ വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി ലിസ്റ്റ്…

Read More